നരേന്ദ്രമോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോർവേയിലെ പ്രമുഖ പത്രം

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോർവേയിലെ പ്രമുഖ പത്രമായ ‘അഫ്റ്റൻപോസ്റ്റൻ’. ബുദ്ധിമാനാണ് എന്നാൽ അലോസരപ്പെടുത്തുന്നതുമായ മനുഷ്യൻ’ എന്ന തലക്കെട്ടോടെയാണ് കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരിക്കുന്നത്. നോർവേ സന്ദർശനത്തിനിടെ നോര്‍വീജിയന്‍ മാധ്യമപ്രവർത്തകയുടെ ചോദ്യം മോദി അവഗണിച്ചെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്.

നോര്‍വേ പ്രധാനമന്ത്രിക്കൊപ്പം സംയുക്ത പ്രസ്താവനയ്ക്ക് മോദി എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകയായ ഹെല്ല ലിങ് ചോദ്യം ചോദിച്ചത്. എന്നാല്‍ പ്രധാനമന്ത്രി ചോദ്യം അവഗണിച്ചു. മോദി കയറിയ ലിഫ്റ്റിന് സമീപത്തും ഇവര്‍ ചോദ്യവുമായി എത്തി. ചോദ്യം ചോദിക്കുന്ന വിഡിയോ അടക്കം മാധ്യമപ്രവര്‍ത്തക സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയടക്കം ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

ALSO READ; ‘മതേതര കേരളത്തിന് ചേർന്നതല്ല’; വന്ദേമാതരം വിവാദത്തിൽ സിപിഐഎം രംഗത്ത്

ലോകത്തിലെ ഏറ്റവും സ്വാതന്ത്രമുള്ള മാധ്യമങ്ങളോട് നിങ്ങൾ എന്തുക്കൊണ്ട് സംസാരിക്കാൻ തയ്യാറാവുന്നില്ല എന്ന ചോദ്യമായിരുന്നു മാധ്യമപ്രവർത്തക ചോദിച്ചത്. മാധ്യമപ്രവര്‍ത്തക സമൂഹമാധ്യമത്തില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 157ാം സ്ഥാനത്ത് ആണെന്ന വസ്തുക വീണ്ടും ചർച്ചയായി.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ സമ്മേളനത്തിൽ ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ ഇന്ത്യൻ നയതന്ത്രജ്ഞൻ സി​ബി ജോർജ് കടുത്ത ഭാഷയിലാണ് ഇതിന് മറുപടി നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News