രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല, വേണ്ടിവന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കും: പിഎംഎ സലാം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റില്‍ ഉറച്ച് മുസ്ലീം ലീഗ്. രണ്ടിലൊന്ന് നാളെ അറിയാമെന്നും രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. വേണ്ടി വന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ദില്ലിയില്‍ കോണ്‍ഗ്രസ് എഎപി സീറ്റ് ധാരണയായി ; ഏഴില്‍ നാലിലും എഎപി

മൂന്നാം സീറ്റ് കിട്ടണം. സീറ്റ് കിട്ടാത്ത പ്രശ്‌നം ഇല്ല. പാര്‍ട്ടി എടുത്ത് തീരുമാനം യു ഡി എഫില്‍ പറഞ്ഞു.നാളെ നടക്കുന്ന ഉഭയകക്ഷി യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്നും കരുതുന്നു. നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ല.നാളെ തീരുമാനം ആകണം. 27ന്് ലീഗ് പാര്‍ട്ടി യോഗം ചേരും അതിനു ശേഷം തീരുമാനിക്കും. മൂന്നാം സീറ്റ് അംഗീകരിക്കാത്ത ഒരു പ്രശ്‌നം ഉണ്ടാകും എന്ന് കരുതുന്നില്ല. 20ത് സീറ്റില്‍ ഏത് സീറ്റും ലീഗിന് മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News