സ്ഥിരമായി രാവിലെ പാല് കുടിക്കുന്നവരാണോ നിങ്ങള്‍? അറിയുക ഇക്കാര്യങ്ങള്‍

നമ്മുടെ പലരുടെയും ശീലമാണ് രാവിലെ നല്ല ചൂടോടെ ഒരു ഗ്ലാസ് പാല് കുടിക്കുന്നത്. അത് കുടിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജിയും ഉന്മേഷവും ഒന്ന് വേറെ തന്നെയാണ്. എന്നാല്‍ പലര്‍ക്കുമുള്ള ഒരു സംശയമാണ് രാവിലെ പാല് കുടിക്കാമോ എന്നുള്ളത്.

Also Read : യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ധീരജിന്‍റെ കൊലയാളി നിഖില്‍ പൈലിയും

രാവിലെ പാല്‍ കുടിക്കുന്നത് ചില സമയം നല്ലതും ചില സമയം നല്ലതുമല്ല. കാരണം വെറും വയറ്റില്‍ പാല്‍ കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് സാധ്യത. ഇത് ശരീരത്തിലെ ഇന്‍സുലിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നു.

ഈ ശീലം തെളിഞ്ഞ ചര്‍മത്തിന് ദോഷം ചെയ്യും. രാവിലെ എണീക്കുമ്പോള്‍ തന്നെ ദഹനവ്യവസ്ഥയില്‍ ഒരു ഭാരിച്ച ജോലി നിര്‍ബന്ധമാക്കുന്നത് അത്ര നല്ലതല്ല എന്നാണ് ആയൂര്‍വേദവും ചില പഠനങ്ങളും സൂചിപ്പിക്കുന്നത്.

Also Read : ഒട്ടും കുഴഞ്ഞുപോകാതെ നുറുക്ക് ഗോതമ്പ് ഉപ്പുമാവ് ഉണ്ടാക്കിയാലോ?

തന്നെയുമല്ല രാവിലെ വെറും വയറ്റില്‍ പാല് കുടിക്കുന്നത് വയറ്റില്‍ ഗ്യാസുണ്ടാകാന്‍ കാരണമാകും. വെറുംവയറ്റില്‍ വയറ്റില്‍ പാല്‍ കുടിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍, അസിഡിറ്റി, വയറുവേദന, ഛര്‍ദ്ദി എന്നിവയ്ക്ക് കാരണമാകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel