കോഹ്‌ലിയല്ല, ധോണിയുമല്ല! 21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റർമാരായി തിരഞ്ഞെടുക്കപ്പെട്ടത് ഈ ഇതിഹാസങ്ങൾ

sachin-tendulkar

21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റർമാരായി സച്ചിൻ ടെണ്ടുൽക്കർ, ജാക്വസ് കാലിസ്, മുത്തയ്യ മുരളീധരൻ, എല്ലിസ് പെറി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.എസ്പിഎൻ ക്രിക് ഇൻഫോ സംഘടിപ്പിച്ച വോട്ടെടുപ്പിൽ 21-ാം നൂറ്റാണ്ടിലെ മികച്ച ബാറ്റർ ആയി സച്ചിൻ ടെണ്ടുൽക്കറിനെയും മികച്ച ബൗളെർ ആയി മുത്തയ്യ മുരളീധരനെയും തെരഞ്ഞെടുത്തു. മികച്ച ഓൾറൗണ്ട യി ജാക്ക് കാലിസിനെ തെരഞ്ഞെടുത്തു. ടെസ്റ്റിലും ഏകദിനത്തിലും 10,000-ത്തിലധികം റൺസും 250-ത്തിലധികം വിക്കറ്റുകളും സ്വന്തമാക്കിയ ഏക ക്രിക്കറ്റർ എന്ന അപൂർവ നേട്ടവും കാലിസിന്റെ പേരിലാണ്.വനിതാ ക്രിക്കറ്റിലെ മികച്ച താരമായി ഓസ്ട്രേലിയയുടെ എലിസ് പെറിയെ തിരഞ്ഞെടുത്തു.

Also Read:നൈസ മോൾ ഓടിക്കളിക്കും അവളുടെ വീട്ടിൽ; ഫോട്ടോഷൂട്ട് കഴിഞ്ഞ് പ്രധാനമന്ത്രി പോയി, ഇടത് സർക്കാരിൻ്റെ ഇച്ഛാശക്തിയിൽ ടൗൺഷിപ്പിൽ പ്രിയപ്പെട്ടവർക്ക് വീടുകൾ യാഥാർത്ഥ്യമായി

2000 മുതൽ 2025 വരെയുള്ള കാലഘട്ടത്തിലെ പ്രകടനങ്ങൾ അടിസ്ഥാനമാക്കി 25 മുൻ താരങ്ങളും വിദഗ്ധരും ഉൾപ്പെട്ട ജൂറിയാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്. ഇന്ത്യയിൽ നിന്ന് സച്ചിനെ കൂടാതെ കോഹ്‌ലിയും, എംഎസ് ധോണിയും , രാഹുൽ ദ്രാവിഡും , ജസ്പ്രീത് ബുംറയും , വീരേന്ദർ സെവാഗും , രവിചന്ദ്രൻ അശ്വിനും പട്ടികയിൽ ഇടം നേടി.ഏറ്റവും മികച്ച ടി 20 ബാറ്റർ ആയി എ ബി ഡിവില്ലിയേഴ്‌സിനേയും ബൗളർ ആയി ജസ്പ്രീത് ബുംറയെയും തെരഞ്ഞെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News