
ബിസിസിഐയുടെ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്‌കാരം ഇത്തവണ ടെസ്റ്റ് നായകൻ ശുഭ്മൻ ഗില്ലിന്. ഈ മാസം നടന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യ ടീമിൽ ഇടം ലഭിച്ചില്ലെങ്കിലും അതിനു മുൻപ്, പ്രത്യേകിച്ച് ടെസ്റ്റിലും ഏകദിനത്തിലും നടത്തിയ മികച്ച പ്രകടനമാണ് 26-കാരന് തുണയായത്.
ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം കഴിഞ്ഞ വർഷം 983 റൺസാണ് അടിച്ചുകൂട്ടിയത്. അതിൽ തന്നെ 754 റൺസ് അടിച്ചുകൂട്ടിയത് ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിലാണ്. ഏകദിന ക്രിക്കറ്റിൽ, ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ടൂർണമെന്റിൽ നേടിയ 188 റൺസടക്കം അദ്ദേഹത്തിന്റെ സമ്പാദ്യം 490 റൺസാണ്.
Also Read: ഐപിഎൽ 2026 ഉദ്ഘാടന മത്സരം അപകടത്തിലോ? ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിർണായക പരിശോധന നാളെ
ഈ കാലയളവിൽ എല്ലാ ഫോർമാറ്റുകളിലുമായി ഗിൽ 49 ശരാശരിയിൽ, ഏഴ് സെഞ്ചുറികളും മൂന്ന് അർധസെഞ്ചുറികളും അടക്കം 1,764 റൺസ് നേടി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഗില്ലിന് വലിയ വിജയം നേടാൻ സാധിച്ചില്ലെങ്കിലും ഏഷ്യ കപ്പ് ജയിച്ച ടീമിന്റെ ഭാഗമാകാനും ഐപിഎല്ലിൽ. ഗുജറാത്ത് ടൈറ്റൻസിനായി 50 ശരാശരിയിൽ 650 റൺസ് നേടാൻ അദ്ദേഹത്തിന് സാധിച്ചു. ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ മുൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് കേണൽ സി.കെ. നായിഡു ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




