അടുത്ത ലോകകപ്പിൽ കളിക്കാനില്ല; കാണിയായി താൻ ഉണ്ടാകുമെന്ന് ലയണൽ മെസി

അടുത്ത ലോക കപ്പിൽ കളിക്കില്ലെന്നു ആവർത്തിച്ചു ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. അർജന്റീനക്ക് ആയി താൻ കളിക്കുന്ന അവസാന ലോകകപ്പ് ആയിരിക്കും ഖത്തർ ലോകകപ്പ് എന്ന് മെസ്സി നേരത്തെ പറഞ്ഞിരുന്നു.

Also Read; മോദിയുടെ അമേരിക്കൻ സന്ദർശനം: ബിബിസി ഡോക്യമെൻ്ററി പ്രദർശിപ്പിക്കാൻ ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ

മെസ്സി ആരാധകർക്കും ഫുട്ബോൾ പ്രേമികൾക്കും സങ്കടം നൽകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇനി ഒരു ലോകകപ്പിൽ അർജൻറീനക്ക് വേണ്ടി ജേഴ്സി അണിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ഖത്തർ ലോകകപ്പ് ജയത്തോടെ താൻ തൃപ്തനായെന്നും മെസ്സി പറഞ്ഞു. ലോകകപ്പ് കാണാൻ താൻ ഉണ്ടാവുമെന്നും എന്നാൽ പങ്കെടുക്കാൻ താനില്ലെന്നും മെസ്സി കൂട്ടിച്ചേർത്തു.

തൻ്റെ ഫുട്ബോൾ ജീവിതത്തിൽ ഏറ്റവും വലിയ നേട്ടമായി കാണുന്നത് ലോക കപ്പ് നേടിയത് ആണെന്നും മെസി പറഞ്ഞു. മെസ്സി ഒരു ലോകകപ്പ് കൂടെ കളിക്കണം എന്ന് ആഗ്രഹിക്കുന്ന മെസ്സി ആരാധകർക്ക് നിരാശ നൽകുന്നതാണ് മെസ്സിയുടെ പുതിയ പ്രസ്താവന.

“ഇത് എന്റെ അവസാന ലോകകപ്പായിരുന്നു, കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്ന് ഞാൻ കാണും, പക്ഷേ തത്വത്തിൽ ഇല്ല, ഞാൻ അടുത്ത ലോകകപ്പിലേക്ക് പോകില്ല,” – മെസി പറഞ്ഞു

2026 ലെ മത്സരം കാണാൻ “അവിടെ ഉണ്ടായിരിക്കാൻ” ആഗ്രഹിക്കുന്നുവെന്നും എന്നാൽ താൻ ടൂർണമെൻ്റിൽ പങ്കെടുക്കാൻ പോകുന്നില്ലെന്നും മെസ്സി വ്യക്തമാക്കി.

പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള (പി എസ് ജി ) കരാർ ഈ മാസംജൂൺ 30-ന് അവസാനിക്കാനിരിക്കെ മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമി സിഎഫിൽ ചേരാനുള്ള തന്റെ തീരുമാനം മെസി കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ചിരുന്നു. അമേരിക്കയും കാനഡയും മെക്‌സിക്കോയും ചേര്‍ന്നാണ് 2026ലെ ഫുട്ബോള്‍ ലോകകപ്പിന് വേദിയൊരുക്കുന്നത്.

Also Read: ബ്രിജ്‌ ഭൂഷന്റെ ലൈംഗീക പീഡനം: വിദേശ ഗുസ്‌തി ഫെഡറേഷനുകളോട്‌ സിസിടിവി ദൃശ്യം ആവശ്യപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News