പ്രമുഖകഥാകാരി കെ ആർ മല്ലിക അന്തരിച്ചു

K R MALLIKA

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെ ആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം. സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌ 4ന്‌ തൈക്കാട്‌ ശാന്തി കവാടത്തിൽ.

also read:പിഎം ശ്രീ വേണ്ടെന്ന നിലപാടിൽ യുഡിഎഫ് ഉറച്ചുനിൽക്കണം; പിഎം ശ്രീ നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ്

ഭർത്താവ്‌ ദേശാഭിമാനി മുൻ സീനിയർ ന്യൂസ്‌ എഡിറ്റർ കെ പി രവീന്ദ്രനാഥ്‌. മക്കൾ: നിമ ആർ നാഥ്‌, കെ ആർ നിശാന്ത്‌. മരുമകൻ: ജി പ്രവീൺ. സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരം നേടിയ മല്ലികയ്‌ക്ക്‌ രണ്ടുതവണ അബുദാബി ശക്തി അവാർഡ്‌ ലഭിച്ചു. ഭാരത്‌ഭവൻ ഏർപ്പെടുത്തിയ വിവർത്തന പുരസ്‌കാരവും നേടിയിട്ടുണ്ട്‌. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിച്ചു.

നാവ്‌, സമാന്തരം, മായാമാളവഗ‍ൗള, നിറങ്ങൾക്കപ്പുറം, വളയം, അമ്മ, അകം എന്നിവയാണ് പ്രധാന കൃതികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News