
ഏറെ കാത്തിരിപ്പിനൊടുവിൽ നത്തിങ് ഫോൺ-3ഉം ഹെഡ്ഫോൺ-1ഉം പുറത്തിറങ്ങി. അത്യാധുനിക ഫീച്ചറുകള്‍, അതിശയിപ്പിക്കുന്ന ഡിസൈന്‍, ശ്രദ്ധേയമായ സ്‌പെസിഫിക്കേഷനുകള്‍ എന്നിവ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. സ്മാര്‍ട്ട്ഫോൺ ലോകത്ത് ഗെയിം ചേഞ്ചറായി നത്തിങ് ഫോൺ-3 മാറും.
ഇന്ത്യയില്‍ 12GB/ 256GB വേരിയന്റിന് 79,999 രൂപയും 16GB/ 512GB വേരിയന്റിന് 89,999 രൂപയുമാണ് വില. ഫ്ലിപ്കാര്‍ട്ട്, ഫ്ലിപ്കാര്‍ട്ട് മിനിറ്റ്‌സ്, വിജയ് സെയില്‍സ്, ക്രോമ തുടങ്ങിയവയിലെ പ്രമുഖ റീട്ടെയില്‍ സ്റ്റോറുകളും ഫോൺ ലഭിക്കും. പ്രീ ബുക്കിങ് ആരംഭിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഫോണിനൊപ്പം 14,999 രൂപ വിലയുള്ള നത്തിങ് ഇയർ സൗജന്യമായി ലഭിക്കും.
Read Also: എഐ ചാറ്റ്ബോട്ടുകളിൽ പ്രതീക്ഷിച്ച ഫലം കിട്ടുന്നില്ലേ; പ്രോംപ്റ്റുകൾ നൽകുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കൂ
1260 x 2800 റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഫ്ലെക്സിബിള്‍ AMOLED ഡിസ്പ്ലേ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 4500 nits പീക്ക് ബ്രൈറ്റ്നസ് എന്നിവ സവിശേഷതയാണ്. ഏറ്റവും തിളക്കമുള്ള ഫോണായി ഇതോടെ നത്തിങ് മാറും. ക്വാഡ്-ക്യാമറകളിൽ ഓരോന്നിനും 50MP ശേഷിയുണ്ട്:
- OIS/EIS ഉം 1/1.3′ സെന്‍സറും ഉള്ള 50MP f/1.68 പ്രധാന ക്യാമറ
- 6x ഇന്‍-സെന്‍സര്‍ സൂമുള്ള 50MP f/2.68 പെരിസ്‌കോപ്പ് ലെന്‍സ്, 60x വരെ AI സൂപ്പര്‍ റെസല്യൂഷന്‍ സൂം
- ആക്ഷന്‍ ക്യാമറ-സ്‌റ്റൈല്‍ വീഡിയോയുള്ള 50MP അള്‍ട്രാ-വൈഡ് (114° FOV)
- 4K വീഡിയോ സപ്പോർട്ടുള്ള 50MP ഫ്രണ്ട് ക്യാമറ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here