
ആഗോളതലത്തിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് നത്തിങ്ങിന്റെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഡിവൈസായ നത്തിങ് ഫോൺ 3 . 2025 ജൂലൈ ഒന്നിനാണ് ഫോൺ ലോഞ്ച് ചെയ്യുക. ഈ സ്മാർട്ട് ഫോണിൽ എന്തെല്ലാം മാറ്റങ്ങളും അപ്‌ഗ്രേഡുകളും വരുമെന്ന് ഫോൺ ആരധകരും ടെക് പ്രിയരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
കമ്പനി പുറത്തിറക്കിയ ഏറ്റവും പുതിയ ടീസിറിലൂടെ നത്തിങ് ഫോൺ 3 ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഫോണിന്റെ വിപണിയിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ ഈ നീക്കം നത്തിങ്ങിന്റെ മൂല്യം വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നത്തിങ്ങിന്റെ ചെന്നൈ നിർമ്മാണ യൂണിറ്റിലായിരിക്കും സ്മാർട്ട് ഫോണുകൾ നിർമ്മിക്കുക. ഈ സ്ഥാപനത്തിൽ 500 ജീവനക്കാരുണ്ടെന്നും അവരിൽ 95 ശതമാനം പേരും സ്ത്രീകളാണെന്നും റിപ്പോർട്ടുണ്ട്. പ്രാദേശിക നിർമ്മാണത്തിലൂടെ കാര്യക്ഷമത വർധിപ്പിക്കുമെന്നും മാർക്കറ്റിൽ ഡിമാൻഡ് മീറ്റ് ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
“നത്തിങ് ആരംഭിച്ചത് മുതൽ ഇന്ത്യ ഞങ്ങൾക്ക് ഒരു പ്രധാന വിപണന കേന്ദ്രമാണ്. ഇതിലൂടെ പ്രാദേശിക ഉൽപ്പാദനം,ടാലെന്റ്റ്, ഇന്നോവേഷൻ എന്നിവയിലെ ഞങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുകയാണ്”- നത്തിങ്ങിന്റെ സഹസ്ഥാപകനും ഇന്ത്യൻ പ്രസിഡന്റുമായ അകിസ് ഇവാഞ്ചലിഡിസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here