
ഡിസൈനിൽ വ്യത്യസ്തതകൊണ്ടുവന്ന് മൊബൈൽ ഫോൺ പ്രേമികളുടെ മനംകവർന്ന ബ്രാൻഡാണ് നത്തിങ്. ഇപ്പോഴിതാ, പുതിയ മോഡലായ നത്തിങ് ഫോൺ 3എ പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. മാർച്ച് നാലിന് ബാഴ്‌സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) നത്തിങ് ഫോൺ 3എ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. നത്തിങ് ഫോൺ (2a) വിപണിയിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ മിഡ് ബജറ്റ് ഗണത്തിൽപ്പെടുന്ന നത്തിങ് ഫോൺ 3എ ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് സൂചന.
വില
ഇന്ത്യയിൽ 23,999 രൂപയാണ് നത്തിംഗ് ഫോണിൻ്റെ (2a) വില. 23,999 രൂപയ്ക്കും 25,999 രൂപയ്ക്കും ഇടയിലായിരിക്കും ഫോൺ 3എയുടെ വില എന്നാണ് മൊബൈൽ ഫോൺ വിപണിയിലെ വിദഗ്ദർ സൂചിപ്പിക്കുന്നത്.
ഡിസൈനും ഡിസ്‌പ്ലേയും
നത്തിങ്ങ് ഫോണുകളുടെ പരമ്പരാഗതമായ സുതാര്യ ഡിസൈൻ തന്നെയായിരിക്കും ഫോൺ 3aയ്ക്കും ഉണ്ടാകുക. ബാക്ക് പാനലും ഐക്കണിക് ഗ്ലിഫ് എൽഇഡി ലൈറ്റുകളും ഉണ്ടാകും. ഇതിന് പുറമെ കൂടുതൽ മുഖംമിനുക്കിയ രൂപത്തിനായി ലൈറ്റിംഗ് പാറ്റേണുകളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.
ഡിസ്‌പ്ലേയെ സംബന്ധിച്ചിടത്തോളം, ഫോൺ 3a മോഡലിന് 120Hz 6.7 ഇഞ്ച് അമോലെഡ് സ്‌ക്രീൻ ആകും ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്.
സുപ്രധാന സവിശേഷതകൾ
Qualcomm Snapdragon 7s Gen 3 പ്രോസസറാണ് Nothing Phone 3aയ്ക്ക് ഉണ്ടാകുക. ഫോൺ 8 ജിബി റാമിനൊപ്പം വരുമെന്നും ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 3.0-ൽ ആയിരിക്കും ഈ ഫോൺ റൺ ചെയ്യുക. കൂടാതെ, ഫോൺ 3 എ ഏകദേശം 4,290 എംഎഎച്ച് ബാറ്ററി ശേഷിയോടെ വരുമെന്ന് വിദഗ്ദർ വിലയിരുത്തുന്നു.
ക്യാമറ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സവിശേഷതകളിലൊന്ന് ക്യാമറയാണ്. ഫോൺ 3a ഒരു ടെലിഫോട്ടോ ലെൻസ് അവതരിപ്പിച്ചേക്കാം. നത്തിങ് ഫോൺ (2എ) കാണപ്പെടുന്ന ഡ്യുവൽ 50MP സെൻസറുകളുടെ പരിഷ്ക്കരിച്ച ക്യാമറ നത്തിങ് ഫോൺ 3എയിൽ ഉണ്ടാകാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

