
ഫോൺ 3-നൊപ്പം ഹെഡ്‌ഫോൺ 1 പുറത്തിറക്കുമെന്ന് പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ നത്തിങ്. ഓവർ ഇയർ കാറ്റഗറിയിൽ ആദ്യമായാണ് കമ്പനി ഹെഡ്‍ഫോൺ പുറത്തിറക്കുന്നത്. ബ്രിട്ടീഷ് ഓഡിയോ കമ്പനിയായ കെഇഎഫുമായി ചേർന്നാണ് നത്തിങ് ഡിവൈസ് നിർമിക്കുന്നത്. ജൂൺ അഞ്ചിന് ലണ്ടനിൽ വെച്ച് നടന്ന ലോഞ്ച് ഇവന്റിൽ ജൂലൈ ഒന്നിന് ഫോൺ 3-യും ഹെഡ് ഫോൺ 1-ഉം വിപണിയിൽ എത്തുമെന്ന് നത്തിങ് കമ്പനിയുടെ സ്ഥാപകനും സി ഇ ഒയുമായ കാൽ പെയ് അറിയിച്ചു.
Also read: ആമസോണിന്റെ ആൻഡ്രോയിഡ് കുഞ്ഞപ്പൻ; ഇനി കൊറിയർ എത്തിക്കുക റോബോട്ടുകൾ
“ഇത് ഞങ്ങളുടെ ആദ്യത്തെ ഓവർ-ദി-ഹെഡ് ഹെഡ്‌ഫോണുകളാണ്, ഞങ്ങളുടെ നിരവധി ഉപയോക്താക്കൾ ഇത് ആവശ്യപ്പെട്ടിരുന്നു”- ഇവന്റിൽ കാൾ പെയ് പറഞ്ഞു. കമ്പനിക്ക് ഇതൊരു പുത്തൻ അധ്യായം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോഞ്ചിനെ തുടർന്ന് കമ്പനി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. വരാനിരിക്കുന്ന ഹെഡ്‍ഫോണിന്റെ പുതിയ സവിശേഷതകൾ ചർച്ച ചെയ്യുന്ന ഡിസൈൻ ടീമിനെ അതിൽ കാണാം. ആപ്പിൾ പോലുള്ള കമ്പനികളുടെ ഡിവൈസുകൾക്ക് താങ്ങാവുന്ന വിലയല്ലെന്നും ഡിസൈൻ ആകർഷകമല്ലെന്നും വിഡിയോയിൽ പറയുന്നു. എയർപോഡ്സ് മാക്സ്, സോണി WH-1000XM6 പോലുള്ള ഉയർന്ന നിലവാരമുള്ള മോഡലുകളേക്കാൾ രൂപത്തിൽ വ്യത്യസ്തവും ആളുകൾക്ക് വാങ്ങാൻ സാധിക്കുന്ന വിലയിൽ ഹെഡ്‍ഫോണുകൾ വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here