ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് മഹുവ മൊയ്ത്രയ്ക്ക് വീണ്ടും നോട്ടീസ്

ഔദ്യോഗിക വസതി ഒഴിയാൻ മഹുവ മൊയ്ത്രക്ക് വീണ്ടും നോട്ടീസ്. ചൊവ്വാഴ്ചയ്ക്ക് മുൻപ് നോട്ടീസിന് മറുപടി നൽകണമെന്ന് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ടെലഗ്രാഫ് ലൈനിലെ ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടുള്ള ആദ്യ നോട്ടീസിനെതിരായ മഹുവ നൽകിയ ഹർജി ദില്ലി കോടതി തള്ളിയിരുന്നു. തുടർന്ന് മഹുവ മൊയ്ത്രയുടെ ഔദ്യോഗിക വസതിയിൽ അധികൃതർ നോട്ടീസ് പതിച്ചു. ലോക്സഭാംഗത്വം റദ്ദാക്കി ഒരു മാസം കഴിഞ്ഞിട്ടും ഔദ്യോഗിക വസതി മഹുവ മൊയ്ത്ര ഒഴിയാത്തതിനെ തുടർന്നാണ് വീണ്ടും നോട്ടീസ്.

Also Read; തൃണമൂൽ കോൺഗ്രസ് മന്ത്രി സുജിത്ത് ബോസിന്റെ വസതിയിൽ ഇഡി പരിശോധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News