എൽ ഡി ക്ലർക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഇന്ന് അവസാനിക്കും

കേരള പി എസ് സി നടത്തുന്ന എൽ ഡി ക്ലർക്ക് പരീക്ഷയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഇന്ന്. മൂന്നാം തിയതി അവസാനിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് അഞ്ചാം തിയതി വരെ നീട്ടുകയായിരുന്നു. ഇന്നലെയാണ് പി എസ് സി അപേക്ഷിക്കാനുള്ള തിയതി നീട്ടിയ വിവരം അറിയിച്ചത്. അതായത് ഇന്ന് രാത്രി 12 മണി വരെ അപേക്ഷ സമർപ്പിക്കാമെന്നാണ് പി എസ് സി വ്യക്തമാക്കിയിരിക്കുന്നത്.

Also read:യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള ഈ ട്രെയിനുകള്‍ റദ്ദാക്കി, ചില ട്രെയിനുകളില്‍ സമയമാറ്റം

ഡിസംബർ മാസം ഒന്നാം തിയതിയാണ് 2024 ലെ എല്‍ ഡി ക്ലര്‍ക്ക് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പി എസ്‍ സി പുറത്തിറക്കിയത്. എസ് എസ് എല്‍ സിയോ തത്തുല്യ പരീക്ഷയോ പാസ്സായവര്‍ക്ക് പരീക്ഷയ്‌ക്ക് അപേക്ഷിക്കാം. ഇത്തവണ പ്രിലിമിനറി ഉണ്ടാവില്ല. ഒറ്റ പരീക്ഷ നടത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ശമ്പള നിരക്ക് 26,500 – 60,700 ആണ്. പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായ പരിധി 18 വയസ്സാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് അഞ്ച് വര്‍ഷവും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷവുമാണ് ഇളവ്. ജില്ലാടിസ്ഥാനത്തിലായിരിക്കും നിയമനം. പിഎസ്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വേണം അപേക്ഷ സമര്‍പ്പിക്കാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here