തൃശൂരില്‍ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി നാടു കടത്തി

തൃശൂര്‍ ചേര്‍പ്പില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കുപ്രസിദ്ധ റൗഡിയുമായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. വല്ലച്ചിറ ചെറുശ്ശേരി സ്വദേശി തായാട്ടുവീട്ടില്‍ 31 വയസ്സുള്ള ഷാബുവിനെയാണ് നാടുകടത്തിയത്.

Also Read: മധ്യപ്രദേശില്‍ ദളിത് യുവാവിനോട് ക്രൂരത; മുഖത്തും ശരീരത്തിലും മനുഷ്യവിസര്‍ജ്യം പുരട്ടിയതായി പരാതി

ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ മൂന്ന് വധശ്രമ കേസുകളില്‍ ഉള്‍പ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയാണ് ഷാബു. തുടര്‍ച്ചയായി ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കാപ്പ ചുമത്തി നടപടിയെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News