
പത്തനംതിട്ട തിരുവല്ലയിൽ കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. ഇടുക്കി മാങ്കുളം സ്വദേശി കെജെ തോമസ് ആണ് പോലീസ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. പ്രതി 2022ലും 2024ലും തിരുവല്ലയിലെ നഗരം മധ്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണ് മോഷണം നടത്തിയത്. തിരുവല്ലയിലെ ബ്യൂട്ടിപാർലറിൽ ആയിരുന്നു ആദ്യം മോഷണം. കഴിഞ്ഞവർഷം നഗരത്തിലെ ഷോപ്പിംഗ് സെൻററിൽ നിന്നും പണം കവർന്നു.
ആദ്യ കേസിൽ പ്രതിയെ കണ്ടെത്താൻ കഴിയാതെ പോലീസ് അന്വേഷണം നിർത്തിവച്ചിരിക്കുകയായിരുന്നു. ആദ്യ കേസിലെ ശാസ്ത്രീയ തെളിവുകൾ രണ്ടാമത്തെ കേസിലെ തെളിവുകളുമായി യോജിച്ചതോടെയാണ് അന്വേഷണം എ ജെ തോമസിലേക്ക് നീങ്ങിയത്. സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയ തെളിവുകളിലൂടെ രണ്ട് കേസുകളിലും പ്രതി ഒരാളാണെന്ന് ഉറപ്പിച്ചു അന്വേഷണത്തിനായി തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനും രൂപം നൽകി. മോഷണം പതിവാക്കിയ പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ അന്വേഷണം നടക്കുന്നുണ്ട് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

