നോവലിസ്റ്റും, ആദ്യകാല സിനിമാ പ്രവര്‍ത്തകനുമായ എന്‍.കെ.ശശിധരന്‍ അന്തരിച്ചു

നോവലിസ്റ്റും, ആദ്യകാല സിനിമാ പ്രവര്‍ത്തകനുമായ എന്‍.കെ.ശശിധരന്‍ (69) അന്തരിച്ചു. ഇന്ന് രാവിലെ മൂന്ന് മണിയ്ക്ക് ഹൃദയരോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. തൊണ്ണൂറുകളില്‍ ക്രൈം നോവലുകളിലൂടെ മലയാളി വായനക്കാരുടെ മനസ്സില്‍ ഇടം പിടിച്ച എന്‍.കെ.ശശിധരന്‍ മുന്‍പ് സിനിമാ രംഗത്തും സജീവമായിരുന്നു.

Also Read: ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 7 പേര്‍ക്ക് പരിക്ക്

അങ്കം, ദി കിങ്, ഇത് അനന്തപുരി, ചിലന്തി, ആസുരം, രാത്രിയുടെ കണ്ണ്, ഡെസ്റ്റിനേഷന്‍, റാക്കറ്റ്സ്, കില്ലേഴ്സ്, ചെങ്കല്‍ചൂള, കറുത്ത രാജാക്കന്മാര്‍, യുദ്ധകാണ്ഡം, അതീന്ദ്രിയം, ഞാന്‍ ആദിത്യന്‍, എക്സ്പ്ലോഡ്, ഡെര്‍ട്ടി ഡസന്‍, ബാറ്റില്‍ ഫീല്‍ഡ്, ലിക്കര്‍ മാഫിയ, ഞാന്‍ സൂര്യ പുത്രന്‍, അഗ്നികിരീടം ഇവയാണ് പ്രധാനകൃതികള്‍ 2020 ല്‍ പ്രസിദ്ധീകരിച്ച അഗ്നികിരീടമാണ് അവസാന നോവല്‍. സീരിയല്‍ രംഗത്തും കുറച്ചു കാലം പ്രവര്‍ത്തിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here