ഇനി ശരിക്കും ദളപതി! വിജയ് നാളെ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

VIJAY TVK RESORT BOOKED FOR CANDIDATES

തമിഴ്‌നാട്ടിൽ ഇനി ദളപതി വിജയ് യുടെ കാലം. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി നാളെ കോളിവുഡിലെ സൂപ്പർതാരവും ടിവികെയുടെ നേതാവുമായ വിജയ് സത്യപ്രതിജ്ഞ ചെയ്യും. ചെന്നൈയിലെ ജവഹർ ലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ രാവിലെ പതിനൊന്ന് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.

ഇന്ന് വൈകുന്നേരം വിജയ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതോടെ ആണ് ഏതാനും ദിവസങ്ങളായി തുടരുന്ന ആശങ്കകൾക്ക് വിരാമമായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടിവികെയ്ക്ക് 118 എംഎൽഎമാരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കൂ എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിലാപാടെടുത്തതിനെ തുടർന്നാണ് നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ആണ് സത്യപ്രതിജ്ഞ നീണ്ടുപോയത്.

Also Read: കോൺഗ്രസ്സിൽ മുഖ്യമന്ത്രി പോര് തെരുവിലേക്ക് നീങ്ങുന്നതിനിടയിൽ പ്രകടനങ്ങൾ വിലക്കി കെപിസിസിയുടെ സർക്കുലർ

ടിവികെയുമായി ആദ്യം കോൺഗ്രസ് സഖ്യം രൂപീകരിച്ചതിനു പിന്നാലെ വിസികെയും പിന്തുണയുമായി എത്തിയിരുന്നു. ഇതിനു പിന്നാലെ സിപിഐഎമ്മും സിപിഐയും പുറത്ത് നിന്നും ടിവികെയെ പിന്തുണയ്ക്കും എന്ന് പ്രഖ്യാപിച്ചതോടെയാണ് താരത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള യാത്ര എളുപ്പമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News