കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു

കോഴിക്കോട് കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചു. കുന്ദമംഗലം സ്വദേശി ഷിജിൽഷായെയാണ് തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച്ച ഉച്ചയോടെ പെരിങ്ങളത്ത്‌ വെച്ച് ആറോളം വരുന്ന സംഘം ഇയാളെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ  വിട്ടയച്ചു. ദുബൈയിൽ നിന്നാണ് ഷിജിൽ നാട്ടിലെത്തിയത്. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്നാണ് സംശയം. കുന്നമംഗലം പൊലീസ് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News