
വയനാട് ദുരന്ത ബാധിതരുടെ പേരിൽ ഫണ്ട് പിരിച്ച് മുക്കിയ കോൺഗ്രസിനെതിരെ ഡിജിപിക്ക് പരാതി നൽകി മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് എൻഎസ് നുസൂർ.
അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്.
ബാങ്ക് അക്കൗണ്ടിൽ തിരിമറി നടന്നെന്ന് പരാതിയിൽ പറയുന്നു. ഗുരുതരമായ തട്ടിപ്പ് നടന്നു. താനടക്കമുള്ളവർ ചേർന്ന് പിരിച്ച തുകയാണ് കോൺഗ്രസ് നോതൃത്വം പോക്കറ്റിലാക്കിയതെന്നും എൻ എസ് നുസൂർ കൈരളി ന്യൂസിനോട് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ മാത്രമല്ല പൊതു ജനങ്ങളെപ്പോലും അപഹാസ്യരാക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.
വിലയ കുംഭകോണമാണ് ഇതുമായി ബന്ധപ്പെട്ട് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ ഫണ്ടെന്ന് പറയുനന്ത് പ്രവർത്തകർ കഷ്ടപ്പെട്ട് പിരിച്ചതാണ്. ഇത്ര ചെറിയ തുക പറയുമ്പോൾ അതിൽ ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയേണ്ടുന്നത് സാധാരണക്കാരായ പ്രവത്തകരാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

