‘മിത്ത്’ വിവാദം: തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്

‘മിത്ത്’ വിവാദത്തില്‍ തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. തുടർ സമര രീതികൾ നാളത്തെ നേതൃയോഗങ്ങളിൽ തീരുമാനിക്കും. ക‍ഴിഞ്ഞ ദിവസം സംഘപരിവാര്‍ നേതാക്കള്‍ എന്‍ എസ് എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കണ്ടിരുന്നു.

എന്‍ എസ് എസിന്‍റെ നേതൃത്വത്തില്‍ ബുധനാ‍ഴ്ച നടന്ന നാമജപ ഘോഷയാത്ര നഗരത്തില്‍ യാത്രാക്ലേശം സൃഷ്ടിച്ചതിനെ തുടര്‍ന്ന് പൊലീസ്  കേസ് എടുത്തിരുന്നു. പൊലീസിന്‍റെ അനുമതി ഇല്ലാതെയാണ് ഘോഷയാത്ര നടത്തിയത്.

ALSO READ: ശബരിമല മുതലായില്ല, ഇത്തവണ ഗണപതിയെ മിസ്സാക്കരുത്; വിവാദ പ്രസംഗവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ പ്രസംഗം വിവാദമാകുന്നു. ‘ഗണപതി’യെ  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുതലാക്കണമെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. ശബരിമലയിലെ യുവതി പ്രവേശം തടഞ്ഞ്‌ തല്ലുകൊണ്ടതും ജയിലിൽ പോയതും പാഴായി. ശബരിമലക്കാലത്തേത്‌ പോലെയാകരുത്‌ ഇത്‌.   എട്ടുമാസം കഴിഞ്ഞുള്ള തെരഞ്ഞെടുപ്പിൽ ഈ വിഷയം പ്രതിഫലിപ്പിക്കണം– മഹിളാമോർച്ച സംസ്ഥാന സമിതി യോഗസമാപനം ഉദ്‌ഘാടനംചെയ്‌തായിരുന്നു വിവാദപ്രസംഗം.

ALSO READ: അണയാതെ മണിപ്പൂര്‍ കലാപം: മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടു, നിരവധി വീടുകള്‍ അഗ്നിക്കിരയാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News