മിത്ത് വിവാദത്തില്‍ നിലപാട് മയപ്പെടുത്തി എന്‍ എസ് എസ്

മിത്ത് വിവാദത്തില്‍ നിലപാട് മയപ്പെടുത്തി എന്‍.എസ്.എസ്. പരസ്യ പ്രതിഷേധങ്ങള്‍ ഒഴിവാക്കി നിയമ പോരാട്ടം തുടരാനാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഡയറക് ബോര്‍ഡ് തീരുമാനം. സ്പീക്കര്‍ ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരായ എതിര്‍പ്പ് തുടരുമ്പോള്‍ തന്നെ വര്‍ഗീയ മുതലെടുപ്പുകള്‍ക്ക് സംഘടന നിന്നു കൊടുക്കേണ്ടതില്ലെന്നും പെരുന്നയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി.

സ്പീക്കര്‍ മാപ്പ് പറയണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ തുടര്‍ പ്രക്ഷോഭം വേണ്ടെന്ന നിലപാടിലാണ് എന്‍.എസ്.എസ്. ഇതിന്റെ ഭാഗമായി ശബരിമല പ്രക്ഷോഭത്തിനു സമാനമായ പ്രതിഷേധങ്ങള്‍ തല്‍ക്കാലം വേണ്ടെന്നും സംഘടന തീരുമാനിച്ചു. വിഎച്ച്പി ,ആര്‍എസ്എസ് നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ട സാഹചര്യത്തില്‍ എന്‍എസ്എസ് ഉയര്‍ത്തിയ വിശ്വാസ പ്രശ്‌നം മതപരമായ ചേരിതിരിവിലേക്കു നീങ്ങാതിരിക്കാനുളള മുന്‍കരുതലിന്റെ കൂടി അടിസ്ഥാനത്തിലാണ് സംഘടിതമായ തുടര്‍ പ്രക്ഷോഭങ്ങള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് ഡയറക്ടര്‍ ബോര്‍ഡ് എത്തിയത്. മതസൗഹാര്‍ദം തകരാതിരിക്കാനുളള അന്തസുളള നിലപാടാണ് എന്‍എസ്എസ് സ്വീകരിച്ചിരിക്കുന്നതെന്നായിരുന്നു ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം എംഎല്‍എ കെ.ബി.ഗണേഷ്‌കുമാറിന്റെ പ്രതികരണം.

Also Read: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും; സിപിഐഎം

രണ്ടു പുറമുളള വാര്‍ത്താക്കുറിപ്പില്‍ സുകുമാരന്‍ നായര്‍ പ്രതികരണം ഒതുക്കി. ഷംസീറിന്റെ പ്രസ്താവനയ്‌ക്കെതിരെ കോടതിയെ സമീപിക്കുന്നതടക്കമുളള നിയമ വഴികളാണ് NSS ആലോചിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here