പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സമദൂര നിലപാട് സ്വീകരിക്കുമെന്ന് എൻ എസ് എസ്

പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് സ്വീകരിക്കുമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻ എസ് എസ്, ബി ജെ പി യെ പിന്തുണക്കും എന്ന് ഓൺലൈൻ മാധ്യമത്തിൽ വാർത്ത വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എൻ എസ് എസ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിക്കും പ്രത്യേക പിന്തുണ നൽകിയിട്ടില്ലന്നും എൻ എസ് എസ് കൂട്ടിച്ചേർത്തു. മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമെന്നും എൻ എസ് എസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

പുതുപ്പള്ളിയിലും സമദൂര നിലപാടിൽ ഉറച്ചു നിൽക്കുന്നതായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ എൻ എസ് എസ് വ്യക്തമാക്കിയിരുന്നു. എന്നാൽ ബി ജെ പി ക്ക് പിന്തുണ എന്ന തെറ്റിദ്ധാരണാജനകമായ വാർത്ത പ്രചരിച്ച പശ്ചാത്തലത്തിലാണ് എൻ എസ് എസ് സമദൂര നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe