കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; വിഡി സതീശന് മറുപടിയുമായി ജി സുകുമാരൻ നായർ

മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞത് പച്ചകള്ളമാണെന്നും. വ്യക്തി എന്ന നിലയിൽ വി ഡി സതീശനെ കാണാൻ താല്പര്യമില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

ഒരിക്കലും എൻ എസ് എസിന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. സുരേഷ് ഗോപി വന്നത് അരുവിക്കര ഇലക്ഷന്റെ ദിവസം. രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നു സന്ദർശനത്തിന്. ബിജെപിയുമായി അടുപ്പം ഉണ്ടെന്ന് സ്ഥാപിക്കാനാണ് വന്നതെന്നും സുകുമാരൻ പറഞ്ഞു.

also read; പ്ലീഡർ നിയമന വിവാദം; സംഘപരിവാറുകാർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിരങ്ങുകയാണെന്ന് മുഹമ്മദ് റിയാസ്

പുഷ്പാർച്ചന നടത്താനായി തുറന്ന് കൊടുത്തു. അതിന് ശേഷം ബജറ്റ് നടക്കുന്ന സ്ഥലത്തേക്ക് വലിഞ്ഞു കേറി വന്നതാണ്. ആനന്ദബോസിനോടും, സി പി രാധകൃഷനേയും വന്ന സമയത്ത് നന്നായി സ്വീകരിച്ചു. അന്ന് പുഷ്പാർച്ചന നടത്തുന്ന കാര്യം രണ്ട് പേരും പറഞ്ഞില്ല.
ഷെഡ്യൂലിൽ മന്നം സമാധിയിൽ പുഷ്പാർചന നടത്തുന്നത് ഇല്ലായിരുന്നുവെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി.

സുരേഷ് ഗോപി ആദ്യം താരസംഘടനയായ അമ്മയെ ശുദ്ധീകരിക്കട്ടെ. ജനിച്ചതിൽ പിന്നെ ആദ്യമായി എത്തുന്നത്. ഇത്രേം സർക്കാരുകൾ വന്ന് പോയിട്ട് ആദ്യമയാണ് എൻ എസ് എസിന് ഇങ്ങനെ ഒരു അനുഭവമെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News