എൻടിപിസിയിൽ തൊഴിൽ നേടാം, ‌ബിരുദമുള്ളവ‌ർ വേ​ഗം അപേക്ഷിച്ചോളൂ; അവസാന തീയതി അറിയാം

NTPC Recruitment 2026

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻടിപിസി ലിമിറ്റഡിൽ തൊഴിൽ അവസരം. അസിസ്റ്റന്റ് ഓഫീസർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. എൻവയോൺമെന്റ് മാനേജ്മെന്റ് വിഭാഗത്തിലാണ് ഒഴിവുകൾ. ബിരുദം ആണ് യോഗ്യത.

എൻവയോൺമെന്റ് എൻജിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിരുദവും എൻവയോൺമെന്റ് എഞ്ചിനീയറിങ് / എൻവയോൺമെന്റ് സയൻസ് / എൻവയോൺമെന്റൽ മാനേജ്മെന്റ് വിഷയങ്ങളിൽ പി ജി ഡിഗ്രി / പി ജി ഡിപ്ലോമ / എം.എസ്.സി / എം.ടെക് അല്ലെങ്കിൽ എൻവയോൺമെന്റ് എഞ്ചിനീയറിങ് / എൻവയോൺമെന്റ് സയൻസ് / എൻവയോൺമെന്റൽ മാനേജ്മെന്റ് സ്പെഷ്യലൈസേഷനോട് കൂടിയ എംടെക് യോഗ്യത ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ് എങ്ങനെ?

ആകെ 20 ഒഴിവുകളാണുള്ളത്. അപേക്ഷകൾ മെയ് 22നകം സമർപ്പിക്കണം. 30 വയസാണ് അപേക്ഷകന്റെ പരമാവധി പ്രായം 30. സർക്കാർ നിർദേശങ്ങൾ അനുസരിച്ച് വിവിധ വിഭാഗങ്ങൾക്ക് പ്രായ ഇളവ് ഉണ്ടായിരിക്കും. 30,000 മുതൽ 1,20,000 രൂപ വരെയാണ് നിയമനം ലഭിച്ചാൽ ശമ്പളം.

ALSO READ: കേരള ഡ്ര​ഗ്സ് കൺ​ട്രോൾ വകുപ്പിൽ ഒഴിവുകൾ

അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് ആദ്യം ഷോർട്ട്‌ലിസ്റ്റ് ചെയ്യും. പിന്നീട് ഉദ്യോഗാർഥികളെ ഓൺലൈൻ എഴുത്ത് പരീക്ഷയ്ക്കായി വിളിക്കും. സബ്ജക്ട് നോളജ് ടെസ്റ്റ്, എക്സിക്യൂട്ടീവ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നീ രീതിയിലാകും പരീക്ഷകൾ നടക്കുക. ഇത് പാസാകുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. അതിന് ശേഷം മെഡിക്കൽ പരിശോധനയും നടത്തിയാണ് അന്തിമ പട്ടിക പ്രഖ്യാപിക്കുക. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റ് https://careers.ntpc.co.in/recruitment/ സന്ദർശിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News