ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുനേരേ നഗ്നതാ പ്രദർശനം; മുഖ്യമന്ത്രിക്ക് പരാതി നൽകി

തഴക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുനേരേ നഗ്നതാ പ്രദർശനം നടത്തിയ ആൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി. തഴക്കര കുന്നം അഞ്ചാം വാര്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് ആണ് സംഭവം. ശാലിനി, രേഖ, ആശ, മിനി, രമ എന്നിവരാണ് അതിക്രമത്തിനിരയായത്. കുന്നം മലയില്‍ സലില്‍ വിലാസില്‍ സാം തോമസ് എന്ന ആൾക്കെതിരെയാണ് ഹരിതകര്‍മ സേനാംഗങ്ങള്‍പരാതി നൽകിയത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയ തങ്ങളെ അസഭ്യം പറഞ്ഞു, ഉടുതുണിയുയര്‍ത്തിക്കാട്ടി അധിക്ഷേപിച്ചു, ജോലി തടസ്സപ്പെടുത്തി, ജാതി പറഞ്ഞ് ആക്ഷേപിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പോർട്ടലില്‍ ഹരിത കർമ സേനാംഗങ്ങൾ പരാതി നൽകിയത്.

also read: രാജസ്ഥാന്‍ ബിജെപിയില്‍ പ്രതിസന്ധി, വസുന്ധര രാജ സിന്ധ്യ- കോണ്‍ഗ്രസ് ചര്‍ച്ച നടന്നതായി സൂചന

സേനാംഗങ്ങള്‍ ഇയാളുടെ വീട്ടില്‍നിന്നു ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഇയാളുടെ വീടിനു പുറത്ത് മതിലരികില്‍ ചാക്കിലാക്കി വെച്ചശേഷം മറ്റിടങ്ങളില്‍നിന്ന് പ്ലാസ്റ്റിക് ശേഖരിക്കാന്‍ പോയി. തുടർന്ന് ഇവര്‍ പോയ ശേഷം സാം തോമസ് പ്ലാസ്റ്റിക് നിറച്ച ചാക്ക് ഇറവങ്കര ജംക്‌ഷനിൽ കൊണ്ടു പോയി റോഡരികില്‍ ഉപേക്ഷിച്ചു. ശേഖരിച്ചുവെച്ച മാലിന്യം എടുക്കാന്‍, ഉച്ചക്കുശേഷം എത്തിയ സ്ത്രീകള്‍ സാമിനോടു പ്ലാസ്റ്റിക് എവിടെയെന്ന് ചോദിച്ചപ്പോഴാണ് അതിക്രമം ഉണ്ടായതെന്ന് പറയുന്നു.

ഇയാൾ പിന്നീട് ഇവർക്ക് നേരെ കയ്യേറ്റത്തിന് മുതിരുകയും ചെയ്തു. പിന്തിരിഞ്ഞ് ഓടിയതു കൊണ്ടാണ് സേനാംഗങ്ങള്‍ ദേഹോപദ്രവത്തില്‍നിന്നും രക്ഷപ്പെട്ടതെന്നും പരാതിയിലുണ്ട്. സംഭവത്തിന് ശേഷം പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ മാവേലിക്കര പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഒരാളുടെ മാത്രം മൊഴി രേഖപ്പെടുത്തിയശേഷം സാമിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടു വന്നു. തുടർന്ന് ഹരിതകര്‍മ സേനാംഗങ്ങള്‍ മുഖ്യമന്ത്രിയുടെ പോർട്ടലില്‍ പരാതി നൽകുകയായിരുന്നു.

also read: വിഴിഞ്ഞം പദ്ധതിയില്‍ നഷ്ടപരിഹാരം കൂട്ടി സര്‍ക്കാര്‍ ഉത്തരവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News