കണ്ണൂരിൽ സ്വകാര്യ ബസ്സിൽ നഗ്നതാ പ്രദർശനം; സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച് യുവതി

കണ്ണൂരിൽ സ്വകാര്യ ബസ്സിൽ നഗ്നതാ പ്രദർശനം. ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം. യുവതി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ബസ് ചെറുപുഴ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ശേഷം ബസിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് സംഭവം. ഈ സമയത്ത് ബസില്‍ കയറിയ മാസ്ക് ധരിച്ചയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. യാത്രക്കാരി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്ന് അറിഞ്ഞിട്ടും ഇയാള്‍ നഗ്നതാ പ്രദര്‍ശനം തുടര്‍ന്നു. ബസിലെ ജീവനക്കാര്‍ തിരിച്ചെത്തിയപ്പോള്‍ ഇയാള്‍ ബസില്‍ നിന്ന് ഇറങ്ങിപ്പോയി. താന്‍ എന്തുചെയ്യണമെന്നറിയാതെ ഭയന്നുപോയെന്ന് യാത്രക്കാരി പറഞ്ഞു. ഇന്ന് പൊലീസില്‍ പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here