സൗദിയില്‍ വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്

വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം സൗദി അറേബ്യയില്‍ കൂടുന്നതായി റിപ്പോര്‍ട്ട്. ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ സൗദി വിമന്‍സ് റിപ്പോര്‍ട്ട് 2022ലാണ് വിവാഹ മോചനം നേടുന്ന സ്ത്രീകളുടെ എണ്ണം കൂടുന്ന വിവരമുള്ളത്. ഇതനുസരിച്ച് 2022ല്‍ 350,000 സ്ത്രീകളാണ് സൗദിയില്‍ വിവാഹമോചനം നേടിയത് എന്നാണ് വ്യക്തമാകുന്നത്.നിരവധി സര്‍വേകള്‍, രജിസ്ട്രി ഡാറ്റ, 2022ലെ സെന്‍സസ് ഫലങ്ങള്‍, വിദ്യാഭ്യാസ രംഗത്തെ സ്ത്രീകളുടെ പങ്കാളിത്തം, ആരോഗ്യം, കായികം, ടെക്‌നോളജി എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് സ്ഥിതിവിവര കണക്ക് പുറത്തുവിട്ടത്.

also read:ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് അംഗീകാരം നൽകി രാഷ്‌ട്രപതി

വിവാഹ മോചനം നേടിയവരില്‍ 30-34 വയസ്സിന് ഇടയിലുള്ള സ്ത്രീകളാണ് കൂടുതല്‍ ഉള്ളത്. ഈ പ്രായത്തിലുള്ള 54,000 പേരാണ് വിവാഹ മോചനം നേടിയത്. 35-39 വയസ്സിന് ഇടയിലുള്ള 53,000 പേരിലേറെ വിവാഹമോചനം നേടി. 2022 ല്‍ 203,469 സ്ത്രീകള്‍ വിധവകളായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

also read:‘ജയിലർ സിനിമയിൽ വിനായകനെ കണ്ടപ്പോൾ ബഹുമാനം തോന്നി’, അത്രയും മികച്ച പ്രകടനമെന്ന് നടൻ ബാല

അതേസമയം സൗദി സ്ത്രീകള്‍ തൊഴില്‍ മേഖലയില്‍ വളര്‍ച്ച കൈവരിക്കുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞു. 2022ന്റെ അവസാന പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമാണ്. അതുപോലെ തന്നെ സ്ത്രീകളുടെ സാമ്പത്തിക രംഗത്തെ സംഭാവനകളും കൂടുകയാണ്. തൊഴില്‍ വിപണിയില്‍ സ്ത്രീപങ്കാളിത്തം ആകെ 36 ശതമാനമാണ്. സംരംഭകത്വത്തിലും സ്ത്രീകള്‍ മുന്നോട്ട് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here