ആലുവയില്‍ കന്യാസ്ത്രീ മഠത്തിന്റെ കെട്ടിടത്തില്‍ നിന്ന് വീണ് കന്യാസ്ത്രീക്ക് പരുക്ക്

ആലുവയില്‍ കന്യാസ്ത്രീ മഠത്തിന്റെ കെട്ടിടത്തില്‍ നിന്ന് വീണ് കന്യാസ്ത്രീക്ക് പരുക്കേറ്റു. കോളനിപ്പടി ധര്‍മ്മഗിരി സെന്റ് ജോസഫ് കോണ്‍വെന്റിലാണ് സംഭവം. മീത്തിലെ അന്തേവാസിയായ സിസ്റ്റര്‍ മേരിക്കാണ് അപകടം സംഭവിച്ചത്. നട്ടെല്ലിന് ഗുരുതര പരുക്കുകളോടെ
മേരിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവമുണ്ടായത്. പ്രാര്‍ത്ഥനക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ നിലയില്‍ സിസ്റ്റര്‍ മേരിയെ കണ്ടെത്തിയത്. പിന്നാലെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News