‘വീടെവിടെ കോൺഗ്രസേ, കാശെവിടെ കോൺഗ്രസേ.. തീവെട്ടിക്കൊള്ളയുടെ ആപ്പെവിടെ കോൺഗ്രസേ’; നുണേശൻ ടീമിന്റെ പുതിയ സംഗീത ആൽബം പുറത്ത്

nuneshan new video album out

നുണേശൻ ടീം പുറത്തിറക്കിയ പുതിയ സംഗീത ആൽബമായ ‘വീടെവിടെ കോൺഗ്രസേ?’ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. മനസ്സാക്ഷിയുള്ള ഏതൊരു വ്യക്തിയുടെയും മനസ്സിനെ പൊള്ളിക്കുന്ന രീതിയിലുള്ള വൈകാരികമായ പ്രമേയമാണ് ഈ ആൽബത്തിലൂടെ അവതരിപ്പിക്കുന്നത്. വായനാടിനായി പിരിച്ച ഫണ്ടോ ഫണ്ടോ കൊണ്ട് പണിത വീടോ ഒന്നും ഇതുവരെ കോൺഗ്രസ് നൽകിയിട്ടില്ല. വയനാടുകാരുടെ കണ്ണീരിനെ ആണ് അവർ കബളിപ്പിച്ചത്. സ്വാർത്ഥതാല്പര്യങ്ങൾക്കായി ഉപയോഗിച്ചത്. പുറത്തുവിട്ട വീഡിയോ സോങ്ങിൽ വയനാട്ടിലെ ദുരന്തവും മറ്റും എഐ സഹായത്തോടെ കാണിക്കുന്നുണ്ട്.

വീട് പണിയാൻ കല്ലിട്ടു പോയത് അല്ലാതെ അതിനു മുകളിൽ മറ്റൊരു കല്ല് പോലും വയ്ക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. ദുരന്തത്തിന്റെ പേരിൽ പിരിച്ച പണത്തിന്റെ കണക്ക് ചോദിയ്ക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഒടുവിൽ അവർ ഒരു കണക്ക് അവതരിപ്പിച്ചു. എന്നാൽ കണക്കിന്റെ അവസാനം പറഞ്ഞതാണ് കാര്യം, പിരിച്ച പണം സ്ഥലം വാങ്ങാനും ആപ്പ് നിർമിക്കാനും ചെലവായെന്നും ഇനി വീട് വയ്ക്കാൻ വീണ്ടും പിരിക്കണം എന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞത്.

ഞങൾ വീടിന്റെ പണി തുടങ്ങിയെന്നു ആവർത്തിച്ചു പറഞ്ഞ പ്രതിപക്ഷ നേതാവിന്റെ വായ പൂട്ടുന്ന പോലെ ആയിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞത്. ജനങ്ങളെ മാത്രമല്ല, കോൺഗ്രസ് അനുയായികൾ പോലും വിഷയത്തിൽ തൃപ്തരല്ല. എന്തായാലും കോൺഗ്രസിനെ വിശ്വസിച്ച് പണം നൽകിയവരെയും ആ പണം കൊണ്ട് നിർമിക്കുന്ന വീടിനായി കാത്തിരുന്നവരെയും അവർ ഒരുപോലെ പറ്റിച്ചു.

ആവർത്തിച്ച് ചോദിച്ചിട്ടാണ് കണക്ക് പുറത്തുവിട്ടത്, അതും എത്രത്തോളം സത്യമാണെന്ന് അറിയില്ല. അതുകൊണ്ടു തന്നെ ഇനി അവർ എന്ന് വീട് പണിയും എന്ന് ചോദിച്ചു കൊണ്ടിരുന്നാൽ വർഷങ്ങൾ പിന്നിട്ടാലും കല്ലിടൽ അല്ലാതെ അതിനു മുകളിൽ ഒന്നും നടക്കാൻ പോകുന്നില്ലെന്ന് സത്യം ജനങ്ങൾക്ക് ഇപ്പോൾ ഏറെക്കുറെ മനസിലായി കഴിഞ്ഞു.

ALSO READ: വയനാട് പുനരധിവാസം: ‘കോൺഗ്രസിൻ്റേത് തട്ടിപ്പ്, ഒപ്പം നിന്നവരെല്ലാം കബളിപ്പിക്കപ്പെട്ടു’; എം വി ഗോവിന്ദൻ മാസ്റ്റർ

പ്രതിപക്ഷനേതാവിന്റെ നീചമായ നുണയുടെ രാഷ്ട്രീയവഴികളെ തുറന്നു കാട്ടാനുള്ള ശ്രമമാണ് നുണേശൻ എന്ന പേജ്. പല തവണ ഫേസ്ബുക്കിലെ പേജ് കോൺഗ്രസ് അനുയായികൾ പൂട്ടിച്ചിരുന്നു. വസ്തുതകൾ നിരത്തി നുണകൾ പൊളിക്കുന്നതിലെ പരിഭ്രാന്തി മൂലം കോൺഗ്രസ് നൽകിയ പരാതിയെത്തുടർന്നാണ് മെറ്റ പേജ് നീക്കം ചെയ്തത്. നുണേശൻ 4.0 വഴിയാണ് ഈ വീഡിയോ സോങ്ങും പുറത്തിറക്കിയിരിക്കുന്നത്. ഫേസ്‌ബുക്ക് പേജ് പൂട്ടിച്ചാലും www.nuneshan.in എന്ന വെബ്സൈറ്റിലൂടെ നുണകൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് പേജ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News