
ആവശ്യത്തിനും അനാവശ്യത്തിനും നുണ. നുണയെന്ന് കേട്ടാൽ പ്രതിപക്ഷത്തെ ഒരു പ്രമുഖ നേതാവിനെയായിരിക്കുമല്ലേ കേരള ജനതയ്ക്ക് ഓർമവരിക. നുണകൾ അങ്ങനെ കോൺഗ്രസിന്റെ ആ പ്രമുഖ നേതാവും അനുയായികളും ഒന്നടങ്കം ഓർത്തെടുക്കാൻ തുടങ്ങിയിരുന്നു നുണേശന്റെ നുണകൾ എന്ന പേജിലൂടെ. ആ നുണേശന്റെ നുണകൾ നിരത്താൻ തുടങ്ങിയാൽ പേജുകൾ മതിയാകാതെ വരും എന്നത് മറ്റൊരു വാസ്തവം. എന്നിട്ടോ, നുണകൾ ഒന്നൊന്നായി നിരന്നപ്പോൾ പേജ് റിപ്പോർട്ട് അടിച്ച് പൂട്ടിക്കാനുള്ള കുതന്ത്രം അതിവേഗത്തിൽ നടക്കുകയും ചെയ്തു.
എങ്ങനെ ഒക്കെ പൂട്ടപ്പെട്ടാലും നുണേശന്റെ വായിൽ നിന്നുവന്ന കള്ളങ്ങൾ, അത് ജനങ്ങൾ മറക്കാതിരിക്കണം. അതിന് നുണേശ കഥകൾ പൊളിക്കുന്ന ഒരിടം കൂടി പുനസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. പുതിയ പേജിലൂടെ അവർ പറയുന്നതിങ്ങനെയാണ്,
“നുണകൾ പൊളിക്കാനിറങ്ങിയ ഞങ്ങൾ കഴിഞ്ഞ 30 ദിവസങ്ങൾക്കുള്ളിൽ നിങ്ങളിലേക്കെത്തിയതിങ്ങനെയായിരുന്നു
3 പേജുകൾ…,40 ഫാക്ട് ചെക്കിംഗ് വീഡിയോസ്, സതീശന്റെ 40 നുണകൾ പൊളിച്ചു. ഇത്ര ചുരുങ്ങിയ ദിവസങ്ങളിൽ ഒരാൾക്കിത്രയും നുണകൾ പറയാൻ കഴിയുന്നു എന്നത് ഞങ്ങളെ എന്നല്ല കണ്ട നിങ്ങളും അത്ഭുതപ്പെട്ടിട്ടുണ്ടാകും. ഇനിയും നിങ്ങൾ പൂട്ടിച്ചുകൊള്ളൂ, പക്ഷേ ഞങ്ങൾക്കൊന്നേ പറയാനുള്ളൂ, ഇതുവരെ കണ്ടത് ‘Lite’ ഇനി വരാനുള്ളത് ‘പ്രോ…’
നുണേശൻ 3.0 നാൾവഴികൾ
13 Feb 2026 – ആദ്യ നുണ വീഡിയോ “സതീശന്റെ നുണകൾ” എന്ന പേജിൽ പോസ്റ്റ് ചെയ്യുന്നു
26 Feb 2026 – ആദ്യ പേജ് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുന്നു; 123K ഫോളോവേഴ്സ്
27 Feb 2026 – പുതിയ പേജ് “നുണേശന്റെ നുണകൾ” ലോഞ്ച് ചെയ്യുന്നു
13 Mar 2026 – രണ്ടാമത്തെ പേജ് നുണേശന്റെ നുണകൾ റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുന്നു; 95K ഫോളോവേഴ്സ് (വെറും 14 ദിവസങ്ങൾക്കുള്ളിൽ)
14 Mar 2026 – മൂന്നാമത്തെ പേജ് “നുണേശൻ 3.0” ലോഞ്ച് ചെയ്യുന്നു“
നുണേശൻ 3.0 ഇവിടെ വീണ്ടും ആരംഭിക്കുകയാണ്…നുണേശാ സത്യങ്ങൾ ഇവിടെ നിരത്തപ്പെടും, പൂട്ടാനുള്ള തന്ത്രങ്ങൾക്കായി അനുയായികൾ കരു നീക്കുന്നുണ്ടെന്ന് അറിയാം. പക്ഷേ, ഓരോ സത്യവും, വസ്തുതയും ജന മനസ്സുകളിലേയ്ക്കാണ് ഇറങ്ങിച്ചെല്ലുന്നത്. മായ്ക്കാനോ മറയ്ക്കാനോ കഴിയില്ല…
https://www.instagram.com/nuneshan3.0?igsh=MWc2ejl0cDgwZ2Z1YQ==
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

