സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ അമല, ജൂബിലി ആശുപത്രികളിലെ നഴ്സുമാർ

സർക്കാരിനെതിരെ സമരം കടുപ്പിക്കാൻ അമല, ജൂബിലി ആശുപത്രികളിലെ നഴ്സുമാരുടെ നീക്കം. യു.എൻ.എയുടെ നേതൃത്വത്തിൽ സമരം തുടരാനാണ് തീരുമാനം. വേതന വർധന ആവശ്യപ്പെട്ടു കൊണ്ടാണ് അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നേഴ്സുമാർ സമരം നടത്തുന്നത്.

മരണംവരെ നിരാഹാരസമരം നടത്തുമെന്നാണ് നേഴ്സുമാരുടെ പ്രതികരണം. വേതന വർധന നടപ്പാക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎൻഎ വ്യക്തമാക്കി.

Also Read: ‘അമ്മ’യിലെ പ്രതിസന്ധി; തൻ്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് ശ്വേതാ മേനോൻ

തിങ്കളാഴ്ച മുതൽ സമരം ശക്തമാക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇത് നിരവധി തവണയായിട്ട് ഈ വിഷയത്തിൽ സർക്കാർ ഒളിച്ചുകളി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News