
വേതനവർദ്ധനവ് ആവശ്യപ്പെട്ട് തൃശൂരിലെ അമല , ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന സമരത്തിന് പ്രശ്നം പരിഹാരം തേടി അധികൃതർ. സമരക്കാരുമായി ബുധനാഴ്ച തൊഴിൽ വകുപ്പ് മന്ത്രി ചർച്ച നടത്തും. വൈകിട്ട് അഞ്ചിന് സെക്രട്ടറിയേറ്റിൽ നടക്കുന്ന ചർച്ചയിൽ ആരോഗ്യ മന്ത്രിയും പങ്കെടുത്തേക്കുമെന്നാണ് വിവരം. മിനിമം വേതന ആക്ട് നടപ്പിലാക്കുമെന്നും ഒരാഴ്ചയ്ക്കകം നടപടിയുണ്ടാകുമെന്നുമാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ നൽകിയ ഉറപ്പ്.
also read:പഞ്ഞമാസ ആനുകൂല്യം വൈകിയതോടെ കടലിന്റെ മക്കൾ വറുതിയിൽ, വിഷയം സഭയിൽ അവതരിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം
അതേസമയം പ്രശ്നപരിഹാരം ആകുന്നതുവരെ തൃശ്ശൂർ ജില്ലാ കളക്ടറേറ്റിനു മുന്നിൽ സമരം തുടരാനാണ് നഴ്സുമാരുടെ തീരുമാനം. മാനേജ്മെൻറ് ആകട്ടെ മിനിമം വേതന നിയമം പാസാക്കിയാൽ മാത്രമേ ശമ്പളം വർദ്ധിപ്പിക്കുകയുള്ളൂ എന്ന് അറിയിച്ചിട്ടുണ്ട്.
UPDATING…..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

