നഴ്സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പ്: പ്രോഗ്രസീവ് നഴ്സസ് ഫോറത്തിന് ഉജ്ജ്വല വിജയം

കേരള നഴ്സസ് & മിഡ് വൈവ്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ കേരള എൻജിഒ യൂണിയൻ,കെജി ഒ എ , കെ ജി എൻ എ , കെ എൻ യു സംഘടനകളുടെ സംയുക്ത വേദിയായ പ്രോഗ്രസീവ് നഴ്സസ് ഫോറം സ്ഥാനാർത്ഥികൾ 10000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വൻ വിജയം നേടി.
നഴ്സസ് ജനറൽ മണ്ഡലത്തിൽ ഹമീദ് എസ് എസ്, ഖമര്‍ സമന്‍, ഷൈനി ആന്റണി എന്നിവരും ടി എൻ എ ഐ മണ്ഡലത്തിൽ അനീസ എസ് എയും പ്രൈവറ്റ് നഴ്സസ് മണ്ഡലത്തിൽ നിഷ സൂസൻ ഡാനിയേലും മിഡ് വൈവ്സ് മണ്ഡലത്തിൽ ദീപ എൽ ഉം ഓക്സിലറി നഴ്സസ് & മിഡ് വൈവ്സ് മണ്ഡലത്തിൽ ലോലിത കെ എസ് , ഷീന ടി സി എന്നിവരുമാണ് വിജയിച്ചത്.

ALSO READ: നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്; രജിസ്ട്രാറെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് ഉത്തരവിറക്കി, ചുമതലയേറ്റെടുത്ത് ഡോ. ­കെ.എസ്. അനിൽകുമാർ

തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതുമുതൽ നഴ്സുമാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ മന:പൂർവ്വമായ ഇടപെടലാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ എന്ന സംഘടനയും മറ്റുചിലരും നടത്തിയത്. സ്വന്തമായി വ്യാജ ബാലറ്റുകൾ അച്ചടിച്ച് അനുബന്ധ രേഖകൾ തയ്യാറാക്കി അതിൽ വോട്ട് രേഖപ്പെടുത്തി കൗണ്ടിംഗിനായി ഹാജരാക്കുന്ന ക്രിമിനൽ പ്രവർത്തികൾക്ക് നേതൃത്വം നൽകി. അത്തരത്തിലുള്ള എല്ലാത്തരം അട്ടിമറി നീക്കങ്ങളെയും പരാജയപ്പെടുത്തിയാണ് പ്രോഗ്രസീവ് നഴ്സസ് ഫോറം ചരിത്ര വിജയം കരസ്ഥമാക്കിയത്. പ്രോഗ്രസീവ് നഴ്സസ് ഫോറം സ്ഥാനാർഥികളെ വിജയിപ്പിച്ച ഏവർക്കും ചെയർമാൻ എം എ അജിത് കുമാറും കൺവീനർ ടി സുബ്രഹ്മണ്യനും നന്ദി രേഖപ്പെടുത്തി. വിജയികൾക്ക് ഗംഭീര സ്വീകരണം നൽകി പ്രവർത്തകർ പ്രകടനം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News