വീണ്ടും തകര്‍പ്പന്‍ ജയം കൊത്തിയെടുത്ത് കിവികള്‍; പാകിസ്ഥാന് നാണക്കേടിന്റെ ടി20

nz-vs-pak-james-seesham

അഞ്ചാം ടി20യിലും തകര്‍പ്പന്‍ ജയവുമായി ന്യൂസിലന്‍ഡ്. 60 ബോള്‍ ബാക്കിനില്‍ക്കെ എട്ട് വിക്കറ്റിനാണ് കിവികളുടെ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ നാലും വിജയിക്കാന്‍ കിവീസിന് സാധിച്ചു. ജെയിംസ് നീഷം ആണ് മാൻ ഓഫ് ദ മാച്ച്. ടിം സെയ്ഫെർട്ട് ആണ് പരമ്പരയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 എന്ന കുറഞ്ഞ സ്‌കോര്‍ ആണ് ഉയര്‍ത്തിയത്. 10 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് ആയിരുന്നു ന്യൂസിലന്‍ഡിന്റെ വിജയകരമായ മറുപടി. പാക് ബാറ്റിങ് നിരയില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ അര്‍ധ സെഞ്ചുറി പാഴായി. 39 ബോളില്‍ 51 റണ്‍സ് ആണ് അദ്ദേഹം എടുത്തത്. ഷദബ് ഖാന്‍ 28 റണ്‍സെടുത്തു.

Read Also: ഇന്ന് തോറ്റ് തുടങ്ങിയവരുടെ ജയിക്കാനുള്ള പോര്; സാംസന്റെ സ്ഥിതിയെന്ത്, ആരൊക്കെ ഇറങ്ങും, അറിയാം വിശദമായി

നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് കൊയ്ത ജെയിംസ് നീഷം ആണ് പാകിസ്ഥാന്റെ നട്ടെല്ലൊടിച്ചത്. ജേക്കബ് ഡഫി രണ്ട് വിക്കറ്റെടുത്തു. ബെന്‍ സീര്‍സ്, ഇഷ് സോധി എന്നിവര്‍ ഒന്നുവീതം വിക്കറ്റെടുത്തു. കിവീസ് ബാറ്റിങ് നിരയില്‍ ടിം സെയ്‌ഫെര്‍ട്ട് 38 ബോളില്‍ പുറത്താകാതെ 97 റണ്‍സെടുത്ത് തകര്‍ത്തുവാരി. ഫിന്‍ അലന്‍ 27 റണ്‍സെടുത്തു. സുഫിയാന്‍ മുഖീമിനാണ് രണ്ട് വിക്കറ്റുകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News