ലേറ്റായോ? 15 മിനിട്ടിൽ സ്വാദൂറുന്ന ഓട്സ് ഉപ്പുമാവ് തയ്യാറാക്കിയാലോ, ഹെൽത്തിയിൽ കേമൻ

healthy food

ഹെൽത്തിയായിട്ട് ഭക്ഷണം കഴിക്കുകയെന്നത് എല്ലാവരുടെയും അവശ്യമാണ്. എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ അത് വെറുമൊരു പൂർണമായി നടന്നെന്ന് വരില്ല. ജോലിയുള്ളവർ പലപ്പോഴും രാവിലെയുള്ള ഭക്ഷണം ഒഴിവാക്കാറുണ്ട്. സമയക്കുറവ് കാരണമായിരിക്കും ഒട്ടുമിക്കവരും ഈ തീരുമാനം എടുക്കുന്നത്. എന്നാൽ ഇത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്തെന്ന് വരില്ല. നിറയെ പോഷക​ഗുണങ്ങളുള്ള ഒരു വസ്തുവാണ് ഓട്സ്. രാവിലെ 15 മിനിട്ട് സമയം മാറ്റിവയ്ക്കാനുണ്ടെങ്കിൽ സിമ്പിളായൊരു ഭക്ഷണം തയ്യാറാക്കാം. ഓട്സ് ഉപ്പുമാവ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

also read: പച്ചയും ചുവപ്പും മാത്രമല്ല! പാക്കറ്റ് ഭക്ഷണങ്ങളിലെ ഈ ചിഹ്നങ്ങൾ നിങ്ങൾക്ക് അറിയാമോ?

ആവശ്യമായ ചേരുവകൾ

ആവശ്യമായ ചേരുവകൾ

തേങ്ങ ചിരവിയത് – 2 ടേബിൾസ്പൂൺ

റോൾഡ് ഓട്സ് – 1 കപ്പ്

എണ്ണ – ആവശ്യത്തിന്

കടുക് – ആവശ്യത്തിന്

നിലക്കടല – ആവശ്യത്തിന്

കടലപ്പരിപ്പ് – ആവശ്യത്തിന്

ഉഴുന്ന് പരിപ്പ് – ആവശ്യത്തിന്

ജീരകം – ആവശ്യത്തിന്

വറ്റൽമുളക് – 2 എണ്ണം

ഇഞ്ചി – ചെറുതായി അരിഞ്ഞത്

പച്ചമുളക് – 2 എണ്ണം

കായം – ഒരു നുള്ള്

കറിവേപ്പില – ആവശ്യത്തിന്

സവാള – 1 എണ്ണം (അരിഞ്ഞത്)

ക്യാരറ്റ് – 1 എണ്ണം (ചെറുതായി അരിഞ്ഞത്)

ഗ്രീൻപീസ് – ആവശ്യത്തിന്

ബീൻസ് – ആവശ്യത്തിന്

മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാനിൽ ഓട്സ് എടുത്ത് അടുപ്പിൽ വെച്ച് 5 മിനിറ്റ് റോസ്റ്റ് ചെയ്തെടുക്കുക. 5 മിനിറ്റിന് ശേഷം അടുപ്പിൽ നിന്ന് മാറ്റി തണുക്കാനായി മാറ്റിവയ്ക്കുക. അതേ പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ താളിക്കുന്നതിനുള്ള 1 മുതൽ 6 വരെയുള്ള സാധാനങ്ങൾ ചേർത്ത് ഗോർഡൻ നിറമാക്കുന്നത് വരെ വഴറ്റുക. ശേഷം ആവശ്യത്തിന് ഇഞ്ചി, പച്ചമുളക്, കായം, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ സാവള ചേർത്ത് ഗോർഡൻ നിറമാക്കുന്നത് വരെ വഴറ്റുക.

ഇനി ചെറുതായി അരിഞ്ഞ ക്യാരറ്റ് ഗ്രീൻപീസ്, ബീൻസ് എന്നിവ ആവശ്യാനുസരണം ചേർക്കുക. ഇവ പാകമാകുന്നതുവരെ കാത്തിരിക്കുക. ഇനി വറുത്തവെച്ചിരിക്കുന്ന ഓട്സ് കഴുകി എടുക്കുക. പാകമായ പച്ചക്കറിയിലേക്ക് മഞ്ഞൾ പൊടി ചേർത്ത് ഇളകുക. ഇനി ഇതിലേക്ക് കഴുകിവച്ചിരികുന്ന ഓട്സ്, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് ഇളക്കിയതിന് ശേഷം 7 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ശേഷം ​അടുപ്പിൽ നിന്ന് മാറ്റിയതിനുശേഷം ചിരകിവച്ചിരിക്കുന്ന തേങ്ങയിട്ട് യോജിപ്പിക്കുക. സ്വാദിഷ്ടമായ ഉപ്പുമാവ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News