തരംഗമായി മാറി ‘ഒബ്സഷൻ’; ഒടിടി റിലീസ് തീയതി അറിയണ്ടേ ?

Obsession OTT Release

അന്താരാഷ്ട്ര ചലച്ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ. അപ്രതീക്ഷിതമായ ഒരു ആഗോള സിനിമാറ്റിക് സെൻസേഷനായി ഉയർന്നുവന്ന ഒരു ചിത്രത്തെ കുറിച്ചാണ് ഇനി പറയുന്നത്. കറി ബാർക്കർ സംവിധാനം ചെയ്ത ‘ഒബ്സഷൻ’ എന്ന സൈക്കോളജിക്കൽ ഹൊറർ ചിത്രം ഇന്ത്യയിലും ശക്തമായ പ്രേക്ഷകരെ ആണ് നേടിയിരിക്കുന്നത്. വെറും 7,50,000 ഡോളർ (ഏകദേശം 6.3 കോടി രൂപ) മാത്രം ബജറ്റിൽ, അധികം ആർക്കും അറിയാത്ത അഭിനേതാക്കളെ വെച്ച് നിർമ്മിച്ച ഈ ചിത്രം ഇതിനോടകം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് കോടികളാണ് കൊയ്തത്. ഇതോടെ ഈ ചിത്രത്തിന്റെ വിതരണക്കാരായ ‘ഫോക്കസ് ഫീച്ചേഴ്സ്’ എന്ന പ്രശസ്ത ഹോളിവുഡ് സ്റ്റുഡിയോയുടെ ചരിത്രത്തിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായി ഒബ്സഷൻ മാറി.

ഒബ്‌സഷൻ ഒരു വലിയ വിജയമാകുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് സംവിധായകൻ കറി ബാർക്കർ വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ബ്സഷൻ ഇന്ത്യയിൽ വലിയ ഹിറ്റാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്നും വിശ്വസിക്കാൻ കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇൻഡസ്ട്രി ട്രാക്കർ ബോക്‌സ് ഓഫീസ് മോജോയുടെ കണക്കനുസരിച്ച്, മെയ് 15 ന് യുഎസിൽ റിലീസ് ചെയ്തതിന് ശേഷം 26 ദിവസത്തിനുള്ളിൽ ഈ ചിത്രം ലോകമെമ്പാടും 234,501,640 ഡോളർ (2240 കോടി രൂപ) നേടി.

ALSO READ: ‘അഡ്ഹോക്ക് കമ്മിറ്റി യോഗം ഇന്നലെ ചേർന്നു’, താരസംഘടന ‘അമ്മ’യിൽ നിന്ന് രാജിവെച്ചവരെ തിരിച്ചെത്തിക്കുമെന്ന് രമേശ് പിഷാരടി

നാലാം വാരാന്ത്യത്തിൽ 25.6 മില്യൺ ഡോളർ നേടിയതോടെ, ഹൊറർ സിനിമകളുടെ ചരിത്രത്തിൽ ഏറ്റവും മികച്ച ‘ഫോർത്ത് വീക്കെൻഡ്’ കളക്ഷൻ നേടുന്ന ചിത്രം എന്ന റെക്കോർഡും ഒബ്സഷൻ സ്വന്തമാക്കി. ഈ ഒരൊറ്റ ചിത്രത്തിലൂടെ, യൂട്യൂബിലെ സാധാരണ വീഡിയോകളിൽ നിന്ന് കരിയർ ആരംഭിച്ച് ഇന്ന് ഹോളിവുഡിലെ ഏറ്റവും ഡിമാൻഡുള്ള എ-ലിസ്റ്റ് സംവിധായകരുടെ നിരയിലേക്ക് കറി ബാർക്കർ ഉയർന്നു കഴിഞ്ഞു.

ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടൊരു അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്. ജൂൺ 30ന് ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News