ടൈറ്റാനിക്കുമായി ബന്ധപ്പെട്ട എല്ലാ പര്യവേഷണങ്ങളും നിര്‍ത്തിവെയ്ക്കുന്നതായി ഓഷ്യന്‍ഗേറ്റ് കമ്പനി

ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ ടൈറ്റാനിക്ക് കാണാനുള്ള എല്ലാ യാത്രകളും നിര്‍ത്തിവെച്ചതായി ഓഷ്യന്‍ഗേറ്റ് കമ്പനി. ഒറ്റവരി കുറിപ്പിലൂടെയാണ് യാത്രകള്‍ അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജൂണിലേക്കായി രണ്ട് യാത്രകള്‍ക്കാണ് കമ്പനി തയ്യാറെടുത്തിരുന്നത്. ഈ യാത്രകളുടെ വിവരങ്ങള്‍ ടൈറ്റന്‍ ദുരന്തത്തിന് ശേഷവും കമ്പനി പിന്‍വലിക്കാതിരുന്നത് വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Also Read- ‘ചെകുത്താന്‍’ ആരാധന; ഭാര്യയെ കൊന്ന് തലച്ചോര്‍ ഭക്ഷിച്ച് യുവാവ്; തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു

ജൂണ്‍ 16ന് നടന്ന ടൈറ്റന്‍ ദുരന്തത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. കഴിഞ്ഞയാഴ്ച യുഎസ് കോസ്റ്റ് ഗാര്‍ഡ് പേടകത്തിലെ യാത്രക്കാരുടേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു. ഈ അവശിഷ്ടങ്ങളും സൂഷ്മമായി പരിശോധിച്ചു വരികയാണ്.

Also read- ഭാര്യയ്ക്ക് താത്പര്യം കാമുകനൊപ്പം ജീവിക്കാന്‍; വിവാഹം നടത്തിക്കൊടുത്ത് ഭര്‍ത്താവ്; വീഡിയോ

ഓഷ്യന്‍ഗേറ്റ് സി.ഇ.ഒ അടക്കം അഞ്ചു പേരാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം കാണാനുള്ള യാത്രയ്ക്കിടെ അന്തര്‍വാഹിനി പൊട്ടിത്തെറിച്ച് മരിച്ചത്. പതിനേഴ് ബോള്‍ട്ടുകള്‍ ഉപയോഗിച്ച് പുറത്തു നിന്ന് പൂട്ടിയാണ് ടൈറ്റനെ സമുദ്രത്തിലേക്ക് അയച്ചത്. അതുകൊണ്ടു തന്നെ കാണാതായതിന് നാലാം ദിവസം ടൈറ്റാനിക്കിന് സമീപത്ത് നിന്ന് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് അശുഭകരമായ സൂചനയായി വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News