ക്രിക്കറ്റ് ഏകദിന വേള്‍ഡ് കപ്പ്, തിരുവനന്തപുരത്തെ സന്നാഹ മത്സരങ്ങള്‍ക്കും ടിക്കറ്റ്: വിവരങ്ങള്‍

2023 ക്രിക്കറ്റ് ഏകദിന വേള്‍ഡ് കപ്പിന്‍റെ ടിക്കറ്റ് വില്‍പ്പന ഓഗസ്റ്റ് 25ന് ആരംഭിക്കും. ടിക്കറ്റിനായി ആദ്യം ഐസിസി വെബ്‌സൈറ്റില്‍ രജിസ്റ്റർ ചെയ്യണം. ഓഗസ്റ്റ് 15 മുതൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം എന്നാണ് ഐസിസി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന് ശേഷം മാത്രമേ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ലഭ്യമാവുകയുള്ളൂ. തിരുവനന്തപുരത്തെ സന്നാഹമത്സരത്തിനും ടിക്കറ്റ് എടുക്കണം. ഓഗസ്റ്റ് 30ന് തിരുവനന്തപുരത്തെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന തുടങ്ങും.

ALSO READ: ആദ്യമായി ചുംബിച്ച ദിനത്തില്‍ വിവാഹം, ആമിര്‍ ഖാന്‍റെ മകള്‍ വിവാഹിതയാകുന്നു

ഓഗസ്റ്റ് 25ന്  ഇന്ത്യ ഒഴികെയുള്ള എല്ലാ ടീമുകളുടെയും വാംഅപ് മത്സരങ്ങളുടെയും ഗ്രൂപ്പ് മത്സരങ്ങളുടേയും ടിക്കറ്റ് വില്‍പന നടക്കും. ഓഗസ്റ്റ് 30ന് ഗുവാഹത്തിയിലും തിരുവനന്തപുരത്തും നടക്കുന്ന ടീം ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന. ഓഗസ്റ്റ് 31- ചെന്നൈ, ദില്ലി, പൂനെ എന്നിവിടങ്ങള്‍ വേദിയാവുന്ന ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന. സെപ്റ്റംബര്‍ 1- ധരംശാല, ലഖ്‌നൗ, മുംബൈ എന്നിവിടങ്ങളിലെ ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന. സെപ്റ്റംബര്‍ 2- ബെംഗളൂരുവും കൊല്‍ക്കത്തയും വേദിയാവുന്ന ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന.

ALSO READ: ധോണിയെ കണ്ട് പഠിക്കണം, ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് രൂക്ഷ വിമര്‍ശനം

സെപ്റ്റംബര്‍ 3- അഹമ്മദാബാദിലെ ഇന്ത്യയുടെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന. സെപ്റ്റംബര്‍ 15- സെമി, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News