
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചുകള്‍ വേര്‍പെട്ടു. ഉത്തര്‍പ്രദേശില്‍ ചന്ദൗലിയില്‍ നന്ദന്‍ കാനന്‍ എക്സ്പ്രസിലായിരുന്നു അപകടം. ട്രെയിന്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷനു സമീപത്ത് എത്തിയപ്പോഴായിരുന്നു അപകടം.
വേര്‍പെട്ട കോച്ചുകളില്‍നിന്നു യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റി. നാലു മണിക്കൂറിലധികം എടുത്ത് തകരാര്‍ പരിഹരിച്ച ശേഷം ബോഗികള്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ സ്റ്റേഷനില്‍ എത്തിച്ചു.
Also Read : പനിമാറാൻ ഒരുമാസം പ്രായമുള്ള കുഞ്ഞിൻ്റെ ദേഹത്ത് ഇരുമ്പുവടി ചൂടാക്കിവെച്ചു: കണ്ണില്ലാത്ത ക്രൂരത ഒഡിഷയിൽ
കപ്ലിങ് തകരാറിലായതിനാലാണ് ട്രെയിന്‍ രണ്ടായി വേര്‍പെട്ടത് എന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. ട്രെയിനുകളിലെ കോച്ചുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനത്തെയാണ് കപ്ലിങ്ങെന്ന് പറയുന്നത്. ട്രെയിനിന്റെ എസ്4, എസ്5 കോച്ചുകളെ ബന്ധിപ്പിക്കുന്ന കപ്ലിങ്ങാണ് വേര്‍പെട്ടത്.
സ്റ്റേഷനിലേക്ക് അടുക്കുന്നതിനാല്‍ ട്രെയിനിന്റെ വേഗത കുറവായിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കി. ന്യൂഡല്‍ഹിയിലേക്കു പോകുകയായിരുന്ന ട്രെയിന്‍ മൂന്നു മണിക്കൂറിലധികം വൈകിയാണ് ഓടിക്കൊണ്ടിരുന്നത്.
#WATCH | Chandauli, Uttar Pradesh: The coupling of the Nandan Kanan Express broke near the Pandit Deen Dayal Upadhyaya (DDU) Junction, splitting it into two parts. pic.twitter.com/QjqUHN7tfe
— ANI UP/Uttarakhand (@ANINewsUP) March 4, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here