‘അവന്മാരുടെ കാൽ അടിച്ച് ഒടിച്ചേക്ക്’; വൈറലായി ഒഡിഷ പൊലീസ് ഉദ്യോഗസ്ഥന്‍റെ വീഡിയോ

odisha

ഒഡിഷയിൽ പ്രതിഷേധത്തിനെത്തിയവർ ബാരിക്കേഡ് കടന്നാൽ കാല് തല്ലിയൊടിക്കാൻ നിർദേശം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വീഡിയോ വൈറലായി. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝിയുടെ വീടിന് പുറത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധത്തിനിടെ മുള്ളുവേലി കെട്ടിയ ബാരിക്കേഡിന് കാവൽ നിൽക്കുന്ന പോലീസുകാർക്ക് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ നൽകിയ പ്രത്യേക നിർദ്ദേശമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

ഞായറാഴ്ച പുരിയിലെ രഥയാത്രക്കിടെ തിക്കിലും തിരക്കിലും മൂന്ന് പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തത സംഭവത്തിലാണ് സർക്കാറിന്‍റെ അശ്രദ്ധയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രതിഷേധിച്ചത്.

ALSO READ; അമ്മ ലൈംഗികാതിക്രമം നടത്തിയെന്ന് മകള്‍; ബെംഗളൂരുവില്‍ ഒമ്പതാം ക്ലാസുകാരിയുടെ പരാതിയില്‍ പോക്സോ കേസ്

പ്രതിഷേധം പ്രതീക്ഷിച്ച് മുഖ്യമന്ത്രിയുടെ വീടിന് പുറത്ത് വലിയൊരു പോലീസ് സേനയെ വിന്യസിച്ചിരുന്നു. ഭുവനേശ്വർ അഡീഷണൽ പോലീസ് കമ്മീഷണർ (എസിപി) നരസിംഹ ഭോൽ ആയിരുന്നു ഇതിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥൻ. ബാരിക്കേഡ് കടന്നാൽ അവരുടെ കാൽ അടിച്ച് ഓടിക്കൂ എന്നാണ് ഭോൽ ബാക്കിയുള്ള പൊലീസുകാർക്ക് നിർദേശം നൽകിയത്. അവരെ പിടിക്കാൻ നിൽക്കണ്ട, കാൽ അടിച്ചൊടിച്ചാൽ മതി എന്നും അങ്ങനെ കാലൊടിക്കുന്നവർക്ക് തന്റെ വക സമ്മാനമുണ്ടെന്നും ഇദ്ദേഹം പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.

നിർദേശത്തിന് ‘യെസ് സർ’ പൊലീസുകാർ ഉത്തരം നൽകുന്നതും വീഡിയോയിൽ ഉണ്ട്. വീഡിയോ വൈറലായതോടെ ന്യായീകരണവുമായി നരസിംഹ ഭോൽ രംഗത്ത് വരികയും ചെയ്തിരുന്നു. അതേസമയം, പുരിയിലെ തിക്കിലും തിരക്കിലും ആളുകൾ മരിച്ച സംഭവത്തിൽ ഒഡീഷ സർക്കാർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദാരുണമായ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന് നിയമമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News