ഒഡീഷ ട്രെയിന്‍ അപകടം; 288 മരണം, നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍, 56 പേരുടെ നില ഗുരുതരം

ബാലസോറിന് സമീപമുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 280 ആയി. 900ത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ പരുക്കേറ്റ 56 പേരുടെ നില ഗുരുതരമാണ്.

അപകട കാരണം കണ്ടെത്താന്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകട കാരണം കണ്ടെത്തുക പ്രധാനമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മന്ത്രി അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. മന്ത്രി അശ്വിനി വൈഷ്ണവിന് പിന്നാലെ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനും ഒഡീഷക്ക് തിരിച്ചു

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍

തമിഴ്‌നാട്

Toll Free No. 1070
Mobile No. 94458 69843
WhatsApp No. 94458 69848
Landline 044-2859 3990

Bangalore 080-22356409
Bangarpet: 08153 255253
Kuppam : 8431403419
SMVB : 09606005129
KJM :+91 88612 03980

Howrah: 033-26382217
Kharagpur: 8972073925 & 9332392339
Balasore: 8249591559 & 7978418322
Shalimar: 9903370746
Santragachi: 8109289460 & 8340649469
Bhadrak: 7894099579 & 9337116373
Jajpur Keonjhar Road: 9676974398
Cuttack: 8455889917
Bhubaneswar: 06742534027
Khurda Road: 6370108046 & 06742492245

ശ്രീകാകുളം നമ്പറുകള്‍

Railway no
85911
85912
85913
85914
BSNL no
08942-286213
08942-286245

വിശാഖ പട്ടണം ഹെല്‍പ് ലൈന്‍ നമ്പറുകള്‍

Railway
83003
83004
80005
83006
Landline
08912746330
08912744619
Airtel Sim
8106053051
8106053052
BSNL Sim
8500041670
8500041671

ചെന്നൈയിലെ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍

04425330952, 04425330953

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍

Shalimar- 9903370746
Kharagpur-
8972073925
9332392339
Baleswar-
8249591559
7978418322

അതേസമയം ഒഡീഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ പ്രതികരണവുമായി കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അ​ഗ്നിഹോത്രി രംഗത്തെത്തി. ഇക്കാലത്ത് മൂന്ന് ട്രെയിനുകൾ എങ്ങനെ കൂട്ടിയിടിക്കും? ആരാണ് ഇതിനെല്ലാം ഉത്തരം പറയേണ്ടത്, അതിദാരുണവും ലജ്ജാകരവുമായ സംഭവമാണിത് … അപകടത്തിപെട്ടവരുടെ എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും വിവേക് അ​ഗ്നിഹോത്രി ട്വിറ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്(12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ 261 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആയിരത്തിലധികംപേർക്ക് അപകടത്തിൽ പരുക്കേൽക്കുകയും ചെയ്തിരുന്നു. യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. ഇത് നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിൽ ഇടിച്ചു. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡൽ എക്സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്നിടിച്ചതോടെയാണ് അപകടം ​ഗുരുതരമായത്.

കോറമണ്ഡ‍ൽ എക്സ്പ്രസിന്റെ 12 കോച്ചും യശ്വന്ത്പുർ-ഹൗറ തീവണ്ടിയുടെ നാലുകോച്ചും പാളം തെറ്റി. അതേസമയം, ഒഡീഷ ദുരന്തനിവാരണസേനയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിലാണ് വളരെവൈകിയും ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിയത്. ഇരു യാത്രാ ട്രെയിനുകളിലുമായി 35,00ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here