കാരണം കണ്ടെത്താനാകാതെ ഒഡീഷ ട്രെയിന്‍ അപകടം, ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും

ഒഡീഷ ട്രെയിന്‍ അപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും അപകട കാരണം കണ്ടെത്താനായിട്ടില്ല. അപകടമാണോ അട്ടിമറിയാണോ എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നു. ബാലസോറില്‍ ക്യാംപ് ചെയ്യുന്ന സിബിഐ സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും.

Also Read: സഹകരണ മേഖലയില്‍ കുറ്റമറ്റരീതിയിലുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്ന തരത്തില്‍ സമഗ്ര നിയമഭേദഗതി ബില്‍ നടപ്പാക്കും; മന്ത്രി വി എന്‍ വാസവന്‍

6 റെയില്‍വേ ജീവനക്കാരുടെ ഫോണ്‍ സിബിഐ പിടിച്ചെടുത്തിരുന്നു . പിടിച്ചെടുത്ത ഫോണുകളിലെ കോള്‍ റെക്കോഡുകള്‍, വാട്സ് ആപ്പ് കോളുകള്‍, സാമൂഹൃ മാധ്യമങ്ങളിലെ ഉപയോഗം എന്നിവ സിബിഐ പരിശോധിച്ചു വരികയാണ്. അതേ സമയം പരുകേറ്റ് ചികിത്സയില്‍ കഴിയുന്ന കോറമാണ്ഡല്‍ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിനെ സിബിഐ ഉടന്‍ ചോദ്യം ചെയ്‌തേക്കും. അപകടത്തില്‍ റെയില്‍വെ സുരക്ഷാകമീഷണറുടെ അന്വേഷണവും പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News