ഒഡീഷ ട്രെയിൻ ദുരന്തം; കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അ​ഗ്നിഹോത്രി

ഒഡീഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിൽ പ്രതികരണവുമായി കശ്മീർ ഫയൽസ് സംവിധായകൻ വിവേക് അ​ഗ്നിഹോത്രി. ഇക്കാലത്ത് മൂന്ന് ട്രെയിനുകൾ എങ്ങനെ കൂട്ടിയിടിക്കും? ആരാണ് ഇതിനെല്ലാം ഉത്തരം പറയേണ്ടത്, അതിദാരുണവും ലജ്ജാകരവുമായ സംഭവമാണിത് … അപകടത്തിപെട്ടവരുടെ എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കുന്നുവെന്നും വിവേക് അ​ഗ്നിഹോത്രി ട്വിറ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്(12864), ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവ അപകടത്തിൽപ്പെടുന്നത്. അപകടത്തിൽ 261 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ആയിരത്തിലധികംപേർക്ക് അപകടത്തിൽ പരുക്കേൽക്കുകയും ചെയ്തിരുന്നു. യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. ഇത് നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിൽ ഇടിച്ചു. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോറമണ്ഡൽ എക്സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്നിടിച്ചതോടെയാണ് അപകടം ​ഗുരുതരമായത്.

കോറമണ്ഡ‍ൽ എക്സ്പ്രസിന്റെ 12 കോച്ചും യശ്വന്ത്പുർ-ഹൗറ തീവണ്ടിയുടെ നാലുകോച്ചും പാളം തെറ്റി. അതേസമയം, ഒഡീഷ ദുരന്തനിവാരണസേനയുടെയും ദേശീയ ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിലാണ് വളരെവൈകിയും ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തിയത്. ഇരു യാത്രാ ട്രെയിനുകളിലുമായി 35,00ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Also Read: ബാലസോർ ട്രെയിൻ അപകടം പ്ലാൻ ചെയ്ത അട്ടിമറിയോ? ഹൗറ ട്രെയിനിന് ലഭിച്ചത് തെറ്റായ സിഗ്നൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News