
ഒഡീഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ 25 പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് ഗുവാഹത്തിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പാളം തെറ്റിയ വിവരം ലഭിച്ചതിനെത്തുടർന്ന് നാശനഷ്ടങ്ങൾ പരിശോധിക്കുന്നതിനും അടിയന്തര പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമായി റെയിൽവേ അധികൃതരും ജീവനക്കാരും ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു.
രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിന്റെ ഭാഗമായി, അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആക്‌സിഡന്റ് റിലീഫ് ട്രെയിനും മെഡിക്കൽ റിലീഫ് ട്രെയിനും സ്ഥലത്തേക്ക് അയച്ചിരുന്നു. അതേസമയം പാളം തെറ്റലിലേക്ക് നയിച്ച കാരണം ഇപ്പോഴും അവ്യക്തമാണ്.
12551 SMVT Bengaluru – Kamakhya AC Express derailed at Manguli near Cuttack/KUR DIV/ECoR
— ECoR Railfans (@ecor_railfans) March 30, 2025
No casualty or injuries yet reported.
Officials confirmation from @EastCoastRail will be updated soon#TrainDerailment pic.twitter.com/xLEHyHZUAA
അപകടത്തിൽപ്പെട്ട ട്രെയിനിൽ കുടുങ്ങിയ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് അയയ്ക്കുന്നതിനായി ഒരു പ്രത്യേക ട്രെയിൻ ക്രമീകരിക്കുന്നതായി ഇ.സി.ഒ.ആർ. അറിയിച്ചു. യാത്രക്കാർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ECoR ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തിറക്കിയിട്ടുണ്ട്.
ഖുർദ റോഡ് – 06742492245
ഭുവനേശ്വർ- 8455885999
കട്ടക്ക് – 8991124238, 7205149591
ഭദ്രക് – 9437443469
പലസ – 9237105480
ജാജ്പൂർ കിയോഞ്ജർ റോഡ് – 9124639558

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here