വമ്പൻ വിലക്കുറവുമായി ലുലു; ജൂലൈ മൂന്നു മുതൽ ആറുവരെ പകുതി വിലക്ക് സാധനങ്ങൾ വാങ്ങാം

തിരുവനന്തപുരത്തും കൊല്ലത്തും വമ്പിച്ച വിലക്കുറവുമായി ലുലു. ജൂലൈ 3 മുതൽ 6 വരെ നാലു ദിവസം തിരുവനന്തപുരം ലുലുമാളിലും കൊട്ടിയം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലിയിലും കണക്ടിലും വമ്പൻ വിലക്കുറവോടെ ഷോപ്പിങ് നടത്താം. അന്തർദേശീയ ബ്രാൻഡുകൾ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾ പകുതി വിലക്ക് വാങ്ങാൻ സാധിക്കും. എല്ലാ വിഭാഗത്തിലും പെട്ട മറ്റു നിരവധി ഉത്പന്നങ്ങൾക്കും വ്യത്യസ്തങ്ങളായ ഓഫറുകൾ ലഭ്യമാണ്.

ഹൈപ്പർമാർക്കറ്റ്, ഫാഷന്‍ സ്റ്റോർ, കണക്ട് അടക്കമുള്ള ലുലുവിന്‍റെ എല്ലാ ഷോപ്പുകളിലും ഓഫറുകളോടെ പർച്ചേയ്സ് സാധ്യമാണ്. തിരുവനന്തപുരം ലുലുമാളിലെ മറ്റു ഷോപ്പുകളും ലുലു ഓണ്‍ സെയിലിന്‍റെ ഭാഗമാകുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, ലാപ്ടോപ്, മൊബൈല്‍, ടി വി, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും വിലക്കിഴിവ് ലഭ്യമാണ്.

Also read; ശമ്പളം കുറവാണോ ? കാശ് ഒന്നിനും തികയുന്നില്ലേ ? പണം സൂക്ഷിക്കാന്‍ ഒരു ഈസി ട്രിക്ക്

ഷോപ്പിങ് പ്രേമികളുടെ സൗകര്യാർത്ഥം മിഡ്നൈറ്റ് സെയിലും സജ്ജീകരിച്ചിട്ടുണ്ട്. ഓഫർ സെയിൽ ദിവസങ്ങളിൽ രാത്രി രണ്ടുമണി വരെ ഷോപ്പുകൾ പ്രവർത്തിക്കും. ഈ ദിവസങ്ങളില്‍ തിരുവനന്തപുരം ലുലുമാളിലെ ഫുഡ് കോർട്ടുകളും വിനോദ കേന്ദ്രമായ ഫണ്‍ട്യൂറയും പുലർച്ചെ രണ്ടുമണിവരെയുണ്ടാകും. ഉപഭോക്താക്കൾക്ക് ഷോപ്പിങ് അനുഭവം ആസ്വാദ്യകരമാക്കുന്നതിന് വിവിധ ബാന്റുകളുടെ കലാപരിപാടികളും സജ്ജീകരിച്ചിട്ടുണ്ട്.

ഓഫർ സെയിലിന്റെ ഭാഗമായി ഷോപ്പ് ആന്റ് വിൻ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികൾക്ക് കാറും ബൈക്കും ഉൾപ്പെടെ മെഗാ സമ്മാനങ്ങളാണ് ലഭിക്കുക. ജൂലൈ മൂന്നുമുതൽ ആറുവരെയുളള ദിവസങ്ങളിൽ ബില്ലിങിനായി പ്രത്യേക കൗണ്ടറുകളും പാർക്കിങിന് പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News