
സ്ട്രോങ്ങ് റൂം രഹസ്യമായി തുറന്നുവെന്ന യുഡിഎഫിന്റ വാദം പൊളിയുന്നു. സ്ട്രോങ്ങ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യു ഡി എഫ് സ്ഥാനാർഥി ഫാത്തിമ തെഹിലിയ. രാവിലെ എട്ടു മണിക്കാണ് വിളിച്ച് അറിയിച്ചത്. 9 മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടതായി ഫാത്തിമ തെഹ്ലിയ പറഞ്ഞു.
അതേ സമയം, ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നു എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർത്ഥികളുടെ ഏജൻറ് മാരുടെ സാന്നിധ്യത്തിൽ തുറന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
ALSO READ; ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നിട്ടില്ല; പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് റിട്ടേണിംഗ് ഓഫീസർ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

