ഒരുലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ ഡാമില്‍ വീണു; 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച് ഫോണെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

ഡാമില്‍ വീണ ഒരുലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കുന്നതിന് 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന സസ്പെന്‍ഷന്‍. ഛത്തീസ്ഗഡിലെ കാന്‍കര്‍ ജില്ലയിലെ കോലിബേഡ ബ്ലോക്കിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനായ രാജേഷ് വിശ്വാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സെല്‍ഫി എടുക്കുന്നതിനിടെയാണ് തന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണതെന്നും അതില്‍ ഓഫീസ്് വിവരങ്ങള്‍ ഉള്ളതിനാലാണ് ഫോണ്‍ വീണ്ടെടുക്കാന്‍ എല്ലാ വഴികളും തേടിയതെന്നുമാണ് ഭക്ഷ്യസുരക്ഷാ രാജേഷിന്റെ വാദം. വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് കള്ളം പറഞ്ഞാണ്പുറത്തേക്ക് ഒഴുക്കിക്കളഞ്ഞത്.

രാജേഷ് അവധിക്കാലം ആഘോഷിക്കാനായാണ് ഖേര്‍ക്കട്ട ഡാമിലെത്തിയപ്പോഴാണ് പതിനഞ്ച് അടി ആഴമുള്ള വെള്ളത്തിലേക്ക് ഫോണ്‍ അബദ്ധത്തില്‍ വീണത്. ഫോണ്‍ ലഭിക്കുന്നതിനായി 1500 ഏക്കര്‍ കൃഷി നനയ്ക്കാന്‍ ആവശ്യുള്ള അത്രയും വെള്ളമാണ് ഒഴുക്കിക്കളഞ്ഞത്. ഇതിനായി മേലുദ്യോഗസ്ഥനില്‍ നിന്ന് അനുമതി വാങ്ങുകയും ചെയ്തു.

മൂന്ന് ദിവസമാണ് ഇത്തരത്തില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് ഛത്തീസ്ഗഡ് ക്യാബിനറ്റ് മന്ത്രി അമരജീത് ഭഗത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News