ആഘോഷലഹരിയില്‍ രാജനഗരി; ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം

സംസ്ഥാനത്തിന്റെ ഓണാഘോഷത്തിന് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കമായി. രാവിലെ 8.30ന് വ്യവസായ മന്ത്രി പി രാജീവ് അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തച്ചമയ ഘോഷയാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. നടന്‍ മമ്മൂട്ടി, കെ ബാബു എംഎല്‍എ, അനൂപ് ജേക്കബ് എംഎല്‍എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

also read- അഡ്വക്കേറ്റ് ആക്ട് ലംഘനം; മാത്യു കുഴല്‍നാടനോട് വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍

നാടന്‍ കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി നീങ്ങുന്ന ഘോഷയാത്ര പതിനായിരങ്ങള്‍ക്ക് കാഴ്ച്ചയേകും. രാജഭരണകാലത്ത് കൊച്ചി രാജാവ് പങ്കെടുത്തിരുന്ന അത്തച്ചമയത്തിന്റെ സ്മരണകള്‍ ഉണര്‍ത്തുന്നതാണ് പഴയ കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തുറയില്‍ നടക്കുന്ന അത്തം ഘോഷയാത്ര. വൈകീട്ട് 5.30ന് ലായം കൂത്തമ്പലത്തില്‍ നടക്കുന്ന കലാസന്ധ്യയുടെ ഉദ്ഘാടനത്തോടെ ഓണംവരെ നീണ്ടുനില്‍ക്കുന്ന കലാവിരുന്നിനും തുടക്കമാകും.

also read- ‘കിംഗ് ഓഫ് കൊത്ത കിടിലൻ സിനിമ’, ദുൽഖർ തിളങ്ങിയോ? ആദ്യ റിവ്യൂ പുറത്ത്

ഓണാഘോഷത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട തൃക്കാക്കര മഹാക്ഷേത്രത്തിലെ ഓണോത്സവത്തിന് അത്തംദിനമായ ഇന്ന് കൊടിയേറും. രാത്രി 8 മണിക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍മന അനുജന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് കൊടിയേറ്റ്. അത്തംമുതല്‍ 10 ദിവസങ്ങളിലാണ് ഓണോത്സവം. തിരുവോണ ദിനത്തില്‍ പ്രസിദ്ധമായ തൃക്കാക്കര തിരുവോണസദ്യയും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here