
പൊലീസ് സേനയ്ക്ക് പിന്നാലെ വി ഡി സതീശനും രമേഷ് ചെന്നിത്തലയ്ക്കും കെ സി ജിക്കും പിന്തുണയുമായി എക്സൈസ് ഉദ്യോഗസ്ഥർ. കൊല്ലം ചാത്തന്നൂരിൽ എക്സൈസ് ഓഫീസിൽ വി ഡി സതീശനായി അനുകൂല മുദ്രാവാക്യവുമായി ഉദ്യോഗസ്ഥർ. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിനുള്ളിൽ യു ഡി എഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് പടക്കവും പൊട്ടിച്ചു. കൊല്ലം എക്സൈസ് ഡിവിഷൻ ഓഫീസിലാണ് ഓഫീസർമാരുടെ പ്രതിമാസ അവലോകന യോഗത്തിനിടെ കോൺഗ്രസ് അനുകൂല പ്രസംഗമുണ്ടായത്.
അതേസമയം, മുഖ്യമന്ത്രി കസേരയ്ക്കായി കൊല്ലത്തും പോരാട്ടം തുടരുകയാണ്. ഫ്ളക്സ് ബോർഡുകളിലും സാമൂഹിക മാധ്യമങ്ങളിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കൊല്ലത്ത് ഇന്ന് വി ഡി സതീശൻ്റെ അനുകൂലികൾ പ്രകടനം നടത്തുന്നതായിരിക്കും. കഴിഞ്ഞ ദിവസത്തിന് സമാനമായി ഇന്ന് വൈകിട്ടും വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും.
ALSO READ: ‘അതിര് വിടുന്നു’; VD അനുകൂല പരസ്യ പ്രതിഷേധത്തിൽ കോൺഗ്രസിൽ അച്ചടക്ക നടപടിക്ക് നീക്കം
അതേസമയം, സെക്രട്ടറിയേറ്റിനു മുന്നിലെ ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് നശിപ്പിച്ചതിനെതിരെ ചുട്ട മറുപടിയുമായി സതീശനോട് നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സ് അതേയിടത്ത് പ്രവർത്തകർ രാവിലെ സ്ഥാപിച്ചു. വി ഡി സതീശന്റെ ഫ്ലക്സുകളിലും കെഎസി വിഭാഗം പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

