പുറംകടലിലെ ലഹരിമരുന്ന് വേട്ട: രക്ഷപ്പെട്ടവർക്കായി ആൻഡമാൻ ദ്വീപിൽ തെരച്ചിൽ ആരംഭിച്ചു

പുറംകടലിലെ ലഹരിമരുന്ന് വേട്ടയ്ക്കിടെ കപ്പലിൽ നിന്ന്‌ സ്പീഡ് ബോട്ടിൽ രക്ഷപെട്ടവർക്കായി ആൻഡമാൻ ദ്വീപിൽ തെരച്ചിൽ ആരംഭിച്ചു. രക്ഷപ്പെട്ട ആറു പേരും പാകിസ്ഥാൻ സ്വദേശികളാണെന്ന് എന്‍സിബി സ്ഥിരീകരിച്ചിട്ടുണ്ട്‌. റിമാൻഡിലായ പാക് സ്വദേശി സുബീർ ദെറക്ഷാൻഡയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാൻ വിവിധ കേന്ദ്ര ഏജൻസികൾ തയ്യാറെടുക്കുകയാണ്.

പുറംകടലിൽ കപ്പലിൽ നിന്ന്‌ 25,000 കോടി രൂപ വിപണിമൂല്യമുള്ള ലഹരിമരുന്നാണ് പിടികൂടിയത്.

കേസിൽ പാക്‌ തീവ്രവാദ സംഘടന അൽ ഖായ്‌ദയ്‌ക്ക്‌ പങ്കുണ്ടെന്നാണ് എൻസിബി സംഘത്തിൽ നിന്നുള്ള വിവരം. ഇതിനിടെ രാസലഹരി എത്തിക്കാൻ ലക്ഷ്യം വച്ചതിൽ ഇന്ത്യൻ നഗരങ്ങളുമുണ്ടെന്നാണ് വിവരം. പിടിയിലായ സുബീർ ദെറക്ഷാൻഡ ‘ഹാജി സലിം’ എന്ന ലഹരി മാഫിയയിലെ കണ്ണിയാണെന്ന് നാര്‍ക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സ്ഥീരികരിച്ചിട്ടുണ്ട്.

റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനായി വിവിധ അന്വേഷണ ഏജൻസികളും നീക്കം ആരംഭിച്ചു കഴിഞ്ഞു. ചോദ്യം ചെയ്യലിനായി അന്വേഷണ ഏജൻസികളുടെ ദില്ലിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം കൊച്ചിയിലെത്തും. കേസിൽ എൻസിബിയുടെ ചോദ്യം ചെയ്യലിൽ എൻഐഎ ഉദ്യോഗസ്ഥരും ഉണ്ടാകും.

അതേസമയം, കപ്പലിൽ നിന്ന്‌ സ്പീഡ് ബോട്ടിൽ രക്ഷപെട്ട ആറുപേർ ആൻഡമാൻ ദ്വീപിൽ ഒളിച്ചതായി ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ തെരച്ചിൽ ഊർജ്ജിതമാക്കി. ഒപ്പം കടലിലേക്ക് വലിച്ചെറിഞ്ഞ ലഹരി പാക്കറ്റുകൾ കണ്ടെത്താൻ നാവിക സേനയുടെ സഹായത്തോടെ എൻസിബി ശ്രമo തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News